ആദിത്യ ധറിന്റെ ധുരന്ധർ സിനിമ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത്, 2025-ലെ ഏറ്റവും കൂടുതൽ വരുമാനം നേടിയ ഇന്ത്യൻ ചിത്രമായി മാറിയിരിക്കുകയാണ്. 2025-ൽ വിദേശ രാജ്യങ്ങളിൽ നിന്ന് മാത്രം 27 മില്യൺ ഡോളറിലധികം നേടി. എന്നാൽ, പല മിഡിൽ ഈസ്റ്റ് രാജ്യങ്ങളും ചിത്രത്തിന് നിരോധനമേർപ്പെടുത്തിയിരുന്നു. അത്തരം നിരോധനങ്ങൾ ഉണ്ടായിരുന്നില്ലെങ്കിൽ ചിത്രം ഇതിലും വലിയ വരുമാനം നേടുമായിരുന്നു എന്ന് പറയുകയാണ് അണിയറക്കാർ ഇപ്പോൾ.
ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിൽ, നിരോധനം കാരണം വലിയ സാമ്പത്തിക നഷ്ടം നേരിട്ടുവെന്ന് ധുരന്ധറിന്റെ വിതരണക്കാരനായ പാർണബ് കപാഡിയ വെളിപ്പെടുത്തി. "ഇത് ബോക്സ് ഓഫീസിൽ കുറഞ്ഞത് 10 മില്യൺ ഡോളറിന്റെ (ഏകദേശം 90 കോടി രൂപ) നഷ്ടമുണ്ടാക്കിയെന്ന് ഞാൻ കരുതുന്നു, കാരണം പരമ്പരാഗതമായി ആക്ഷൻ സിനിമകൾ മിഡിൽ ഈസ്റ്റിൽ എപ്പോഴും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. അതിനാൽ, ഈ ചിത്രം അവിടെ റിലീസ് ചെയ്യേണ്ടതായിരുന്നുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു."
"അതേസമയം, ഓരോ പ്രദേശത്തിന്റെയും രാജ്യത്തിന്റെയും കാഴ്ചപ്പാടുകൾ, നിയമങ്ങൾ, ചട്ടങ്ങൾ എന്നിവയെ ഞങ്ങൾ മാനിക്കണം, കാരണം അവർക്ക് അവരുടേതായ കാരണങ്ങളുണ്ട്. റിലീസ് നിഷേധിക്കപ്പെടുന്ന ആദ്യത്തെ ചിത്രമല്ല ഇത്, ഫൈറ്റർ പോലും ഇതിനുമുമ്പ് റിലീസ് ആയില്ല, മറ്റു പലതും സംഭവിച്ചു. ചിത്രം റിലീസ് ചെയ്യുന്നതിന് ഞങ്ങൾ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തി, എന്നാൽ ആത്യന്തികമായി, ധുരന്ധറിന് പ്രേക്ഷകരെ കണ്ടെത്താൻ കഴിഞ്ഞു."-അദ്ദേഹം വിശദീകരിച്ചു.
ഡിസംബറിലെ അവധിക്കാലത്ത് ഗൾഫിലുള്ളവർ മറ്റു രാജ്യങ്ങളിൽ സിനിമ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലും പാകിസ്താനിലും ചിത്രം റിലീസ് ചെയ്തിരുന്നില്ല. സമീപ വർഷങ്ങളിൽ ഇന്ത്യൻ സിനിമകൾക്ക് ഈ രാജ്യങ്ങളെല്ലാം വലിയ വിപണികളായിരുന്നു. അതേസമയം, നിരോധനം നിലനിൽക്കെ തന്നെ, 2025-ൽ വിദേശത്ത് ഏറ്റവും കൂടുതൽ വിജയം നേടിയ ഇന്ത്യൻ ചിത്രം ധുരന്ധറാണ്. രൺവീർ സിങ് നായകനായെത്തിയ ചിത്രം 26 ദിവസത്തിനുള്ളിലാണ് വിദേശത്ത് നിന്ന് 27.5 മില്യൺ ഡോളർ നേടിയത്. അതിൽ 17 മില്യൺ ഡോളറും വടക്കേ അമേരിക്കയിൽ നിന്നാണ്. ലോകമെമ്പാടും 1101 കോടി രൂപയുടെ നേട്ടമാണ് ചിത്രമുണ്ടാക്കിയത്. അടുത്തവർഷം മാർച്ച് 19-നാണ് ചിത്രത്തിന്റെ രണ്ടാംഭാഗം തിയേറ്ററുകളിലെത്തുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Dhurandhar distributor reveals ban in Middle East caused a ₹90 crore loss, despite record-breaking overseas earnings. Discover the impact and why.
Published: 31 Dec 2025, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented