മുമ്പ് ഹോളിവുഡ് ചിത്രങ്ങൾക്ക് ലഭിച്ചിരുന്ന സ്വീകാര്യത ഇന്ന് ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രങ്ങൾക്കും ലഭിക്കുന്നുണ്ട് എന്നത് ഈ രംഗത്തു വന്ന വലിയൊരു മാറ്റമാണ്. ഹോളിവുഡ് മാത്രമല്ല, വമ്പൻ ബജറ്റിലുള്ള പ്രോജക്ടുകൾ ഇന്ത്യ, കൊറിയ, ചൈന തുടങ്ങിയ ഒട്ടേറെ രാജ്യങ്ങളിൽ നിന്ന് നിർമിക്കപ്പെടുന്നുമുണ്ട്. അടുത്തിടെ, സൗദി അറേബ്യയും വലിയൊരു പ്രൊജക്ട് നടപ്പിലാക്കാൻ ശ്രമിച്ചു, വമ്പൻ ഹോളിവുഡ് താരങ്ങളെ അണിനിരത്തി വലിയൊരു സിനിമ നിർമ്മിച്ചു. എന്നാൽ ബോക്സ് ഓഫീസിൽ ചിത്രം ദയനീയമായി തകർന്നടിയുകയായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് പരാജയമായി ചിത്രം മാറുകയും ചെയ്തു.
സൗദി സിനിമാ വ്യവസായത്തെ വളർത്തിക്കൊണ്ടു വരുന്നതിനായി 2021 നവംബറിൽ, സൗദി മീഡിയാ കോൺഗ്ലോമറേറ്റ് ആയ എംബിസി ഗ്രൂപ്പിന്റെ ഫിലിം നിർമ്മാണ കമ്പനി എംബിസി സ്റ്റുഡിയോസാണ് ഈ സിനിമ പ്രഖ്യാപിച്ചത്. പേര് 'ഡെസേർട്ട് വാരിയർ'. ജെബി പിക്ചേഴ്സ്, എജിസി സ്റ്റുഡിയോസ്, സ്റ്റുഡിയോ മെക്കാനിക്കൽ എന്നിവ സഹനിർമ്മാണം നിർവ്വഹിച്ചു. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് 'റൈസ് ഓഫ് ദ പ്ലാനറ്റ് ഓഫ് ദ ഏപ്സ്' എന്ന ചിത്രത്തിലൂടെ പ്രശസ്തനായ റൂപർട്ട് വൈറ്റ് ആണ്. ഏഴാം നൂറ്റാണ്ടിലെ അറേബ്യ പശ്ചാത്തലമാക്കിയാണ് കഥ. മാർവെലിന്റെ പുതിയ ക്യാപ്റ്റൻ അമേരിക്കയായ ആന്റണി മാക്കി, ഓസ്കാർ ജേതാവ് ബെൻ കിംഗ്‌സ്‌ലി എന്നിവർ ചിത്രത്തിൽ അഭിനയിച്ചു. 'ഡിസ്ട്രിക്ട് 9', 'ഓൾഡ്‌ബോയ്' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ദക്ഷിണാഫ്രിക്കൻ നടൻ ഷാൾടോ കോപ്ലി, ബ്രിട്ടീഷ്-സൗദി താരമായ ഐഷ ഹാർട്ട് എന്നിവരുമെത്തി.
Also Read
സൗദി അറേബ്യയിലെ (saudi arabia) സംഘത്തെ പരിശീലിപ്പിക്കാനായി അന്താരാഷ്ട്ര ടീമിനെ തന്നെ എത്തിച്ചിരുന്നു. നടീനടന്മാരുടെ പ്രതിഫലവും നീണ്ട കാലമെടുത്ത നിർമ്മാണവും ചിത്രത്തിന്റെ ബഡ്ജറ്റ് 150 മില്യൺ ഡോളറിലെത്തിച്ചു. (1400 കോടി രൂപ). 2025-ൽ സൂറിച്ച് ഫിലിം ഫെസ്റ്റിവലിൽ റിലീസ് ചെയ്യുന്നതിന് മുമ്പ് ചിത്രം 2 വർഷത്തിലേറെയായി പോസ്റ്റ്-പ്രൊഡക്ഷനിലായിരുന്നു. ഒടുവിൽ 2026 ഏപ്രിലിൽ അന്താരാഷ്ട്രതലത്തിൽ റിലീസ് ചെയ്തപ്പോൾ ചിത്രം വൻ പരാജയവുമായി.
അമേരിക്കയിൽ മാത്രമല്ല, സൗദി അറേബ്യയിൽ പോലും ചിത്രത്തിന് ബ്രേക്ക് കിട്ടിയില്ല. വടക്കേ അമേരിക്കയിൽ, 1010 തിയേറ്ററുകളിൽ നിന്ന് വെറും 472K ഡോളർ മാത്രമേ നേടിയുള്ളൂ, ഇത് ഒരു പ്രധാന സിനിമയുടെ ഏറ്റവും മോശം ഓപ്പണിംഗുകളിൽ ഒന്നായി മാറി. മിഡിൽ ഈസ്റ്റിലെ മറ്റ് ഭാഗങ്ങളിലും ചിത്രത്തിന് തിളങ്ങാനായില്ല. ആദ്യ രണ്ട് ആഴ്ചത്തെ മോശം പ്രകടനത്തിന് ശേഷം, ചിത്രം പ്രദർശനം നിർത്തി, ലോകമെമ്പാടും വെറും 665k ഡോളർ (ഏകദേശം 6 കോടി രൂപ) മാത്രം നേടി, നിർമ്മാണ ചിലവിന്റെ 0.4% ൽ താഴെ മാത്രം. 99.6 ശതമാനം നഷ്ടം. ലോകത്ത് ഇതുവരെ നിർമ്മിച്ച ഫീച്ചർ സിനിമകളിലെ ഏറ്റവും വലിയ നഷ്ടമാണിത്.
ദുർബലമായ മാർക്കറ്റിങ് രീതിയായിരുന്നു പരാജയത്തിന് പ്രധാന കാരണം. പോസ്റ്റ്-പ്രൊഡക്ഷന് ദീർഘകാലമെടുത്തതിനാൽ, സിനിമ പ്രഖ്യാപിച്ചപ്പോഴുണ്ടായിരുന്ന ആകർഷണം റിലീസ് ആകുമ്പോഴേക്കും നഷ്ടപ്പെട്ടു. പാശ്ചാത്യ രാജ്യങ്ങളിൽ കാര്യമായ പ്രചാരണമുണ്ടായിരുന്നില്ല, ആന്റണി മാക്കി പോലും ചിത്രത്തിന് സമയം നൽകിയില്ല എന്നതും പ്രധാനപ്പെട്ടൊരു കാരണമാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Desert Warrior had a massive $150 million production budget (₹1400 crore)., The film earned only $665k worldwide, resulting in a historic 99.6% loss., The 2026 release suffered from poor marketing and lack of promotional buzz., Despite featuring stars like Anthony Mackie and Ben Kingsley, the film failed to gain traction., The project was intended to revitalize the Saudi film industry but faced a dismal theatrical run.
Published: 08 May 2026, 12:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented