വിജയ് ദേവരകൊണ്ട നായകനായുള്ള 'കിങ്ഡം 2' ഉപേക്ഷിക്കുന്നതായി നിർമാതാവ് നാഗവംശി. ഗൗതം തിന്നനൂരി സംവിധാനം ചെയ്ത 'കിങ്ഡം' എന്ന സിനിമയുടെ തുടർച്ചയെന്നോണം പ്രഖ്യാപിച്ച ചിത്രമാണിത്. സ്‌പൈ ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപെട്ട ചിത്രം, 2025-ലാണ് റിലീസായത്.
തുടക്കത്തിൽ തന്നെ രണ്ടുഭാഗങ്ങളായിട്ടാവും സിനിമ റിലീസാവുകയെന്ന് അണിയറപ്രവർത്തകർ പറഞ്ഞിരുന്നു. ഹൈദരാബാദ്, വിശാഖപട്ടണം, കേരളം എന്നീ സ്ഥലങ്ങൾക്കുപുറമെ ശ്രീലങ്കയിൽവെച്ചും ചില ഭാഗങ്ങൾ ചിത്രീകരിച്ചു. എന്നാൽ, സിനിമ ബോക്‌സോഫീസിൽ പരാജയപ്പെട്ടു. 130 കോടിക്ക് നിർമിച്ച ചിത്രം, 100 കോടി പോലും നേടിയില്ല.
അതിനുശേഷം മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ, രണ്ടാം ഭാഗം ഉപേക്ഷിച്ചതായുള്ള വാർത്തകൾ ഉയർന്നുവന്നിരുന്നു. മാസങ്ങൾ നീണ്ട ഊഹാപോഹങ്ങൾക്കാണ് നിർമാതാവിന്റെ തുറന്നുപറച്ചിലോടെ അന്ത്യമായത്. ഇത് ദേവരകൊണ്ട ആരാധകരെ ഏറെ വിഷമിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ''യെസ്, കിങ്ഡം 2 ഇല്ല'' എന്നാണ് നാഗ വംശി മറുപടി പറഞ്ഞത്. സംവിധായകനോ സിനിമയിലെ താരങ്ങളോ കാരണമല്ല ഇത്തരമൊരു തീരുമാനം എടുത്തതെന്നു അദ്ദേഹം തുടർന്നുപറഞ്ഞു. ഇപ്പോൾ മറ്റ് പ്രൊജക്ടുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഭാവിയിൽ ഗൗതം തിന്നനൂരിയുമായി പുതിയ സിനിമയിൽ സഹകരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
അതോടെ 'ഫ്‌ളോപ്പ് സ്റ്റാർ' ആയി വിജയ് മാറുന്നുവെന്നാണ് സിനിമാപ്രേക്ഷകർ പറയുന്നത്. വിജയ് അഭിനയിച്ച 'അർജുൻ റെഡ്ഡി' സൂപ്പർഹിറ്റായിരുന്നു. അതിനുശേഷം 'ഗീതാ ഗോവിന്ദം' എന്ന സിനിമയും ബോക്‌സോഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. അതിനുശേഷം വിജയ്ക്ക് ഹിറ്റുകളൊന്നും തന്നെ ഉണ്ടായിട്ടില്ല. മാത്രമല്ല ഇതിനകം തന്നെ അദ്ദേഹത്തിന്റെ നാലു ചിത്രങ്ങൾ ഉപേക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഫാമിലി സ്റ്റാർ 2, ഹീറോ, ജന ഗണ മന എന്നീ സിനിമകളാണ് അനൗൺസ് ചെയ്തശേഷം വേണ്ടെന്നുവെച്ചത്. ഇവയെല്ലാം വേണ്ടെന്നുവെക്കാൻ കാരണം ദേവരകൊണ്ടയുടെ മറ്റു സിനിമകൾ ഫ്‌ളോപ്പായതാണെന്നും പറയപ്പെടുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Vijay Deverakonda`s `Kingdom 2` officially cancelled by producer. Is the actor becoming a `flop star` after multiple shelved projects and box office failures
Published: 03 Jan 2026, 04:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented