'സ്പിരിറ്റ്', 'കൽക്കി 2' എന്നീ രണ്ട് പ്രൊജക്റ്റുകളിൽ നിന്ന് ദീപിക പദുകോൺ അടുത്തിടെ പുറത്താക്കപ്പെട്ടിരുന്നു. 8 മണിക്കൂർ ഷിഫ്റ്റ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ സിനിമകളിൽനിന്ന് ദീപികയ്ക്ക് പുറത്തുപോകേണ്ടിവന്നത്. പിന്നാലെ അണിയറപ്രവർത്തകർ ഇത് സ്ഥിരീകരിക്കുകയും ചെയ്തു.
പ്രഭാസ്, ദീപിക പദുകോൺ, അമിതാഭ് ബച്ചൻ, കമൽഹാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു 'കൽക്കി 2898 എഡി'. രണ്ടാം ഭാഗത്തെയും ഏറെ പ്രതീക്ഷയോടെയായിരുന്നു ആസ്വാദകർ കാത്തിരുന്നത്. അതിനിടെയാണ് ദീപികയെ പ്രൊജക്ടിൽനിന്ന് ഒഴിവാക്കിയെന്ന വാർത്തകൾ വന്നത്. പക്ഷേ ഇനിയും അത് സംബന്ധിച്ചുള്ള വിവാദങ്ങൾ അവസാനിച്ചിട്ടില്ലെന്നാണ് പുതിയ ചർച്ചകൾ തെളിയിക്കുന്നത്.
കൽക്കി ഒന്നാം ഭാഗത്തിലെ ക്രെഡിറ്റുകളിൽനിന്ന് ദീപികയുടെ പേരൊഴിവാക്കിയെന്നാണ് ആരാധകർ പറയുന്നത്. പിന്നാലെ അതിന്റെ സ്‌ക്രീൻഷോട്ടുകളും വീഡിയോകളും സോഷ്യൽമീഡിയയിൽ പ്രചരിച്ചു. പോസ്റ്ററിലുള്ള മൂന്ന് പ്രധാനകഥാപാത്രങ്ങളിലൊരാളായ ദീപികയുടെ പേര് ഒഴിവാക്കിയത് അസാധാരണമായിട്ടാണ് ആളുകൾ കണക്കാക്കുന്നത്. ഇത് പ്രൊഫഷണൽ ഇല്ലായ്മയുടെ മികച്ച ഉദാഹരണമാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. എന്നാലിപ്പോൾ കാണിക്കുന്ന വീഡിയോയിൽ ദീപികയുടെ പേരുമുണ്ട്. സംഭവം വിവാദമായതോടെ അത് തിരുത്തിയതാണെന്നാണ് ആരാധകരുടെ വാദം. ഇതൊരു സാങ്കേതികപ്രശ്‌നമായിരുന്നുവോ എന്ന കാര്യത്തിലും വ്യക്തതയില്ല.
ദിവസവും എട്ട് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ കഴിയില്ലെന്നതിനെ തുടർന്നാണ് ദീപിക 'സ്പിരിറ്റ്' എന്ന ചിത്രത്തിൽ നിന്ന് പിന്മാറിയത്. തൊട്ടുപിന്നാലെ 'കൽക്കി 2'-ൽനിന്നും അവരെ ഒഴിവാക്കുകയായിരുന്നു. നിർമാതാക്കളാണ് ഇത് സംബന്ധമായ പ്രസ്താവന പുറത്തുവിട്ടത്. 'സൂക്ഷ്മമായ പരിഗണനയ്ക്ക്' ശേഷം ദീപികയുമായി പിരിയാൻ തീരുമാനിച്ചതായും, 'കൽക്കി പോലൊരു സിനിമയ്ക്ക് ഉയർന്ന തലത്തിലുള്ള 'പ്രതിബദ്ധത' ആവശ്യമാണെന്നും' ആ പ്രസ്താവനയിൽ പറയുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Deepika Padukone`s name was removed from Kalki 2898 AD credits, sparking fan outrage. The name later reappeared
Published: 29 Oct 2025, 04:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented