പ്രൊമോഷണൽ റീലിലൂടെ ഇൻസ്റ്റാഗ്രാമിൽ പുതിയ റെക്കോർഡ് കുറിച്ച് ബോളിവുഡ് താരം ദീപിക പദുകോൺ. 190 കോടിയിലധികം പേരാണ് ദീപികയുടെ റീൽ ഇൻസ്റ്റഗ്രാമിൽ കണ്ടത്, ഇൻസ്റ്റയിൽ ഏറ്റവുമധികം പേർ കണ്ട വീഡിയോയായി ഇത്. ഹോട്ടൽ ശൃംഖലയായ ഹിൽട്ടനുമായുള്ള പെയ്ഡ് പാർട്ണർഷിപ്പിന്റെ ഭാഗമായി ജൂണിലാണ് റീൽ പോസ്റ്റ് ചെയ്തത്. ഓഗസ്റ്റ് ആദ്യവാരമെത്തിയപ്പോഴേക്കും ഇൻസ്റ്റാഗ്രാമിലെ മുൻകാല റെക്കോർഡുകളെല്ലാം ഇത് തകർത്തു. 10 ലക്ഷത്തിലധികം ലൈക്കുകളും ആയിരക്കണക്കിന് കമൻ്റുകളും ലഭിച്ചിട്ടുണ്ട്.
ഹിൽട്ടന്റെ 'ഇറ്റ് മാറ്റേഴ്സ് വേർ യു സ്റ്റേ' എന്നു പേരിട്ടിരിക്കുന്ന ആഗോള പ്രചാരണത്തിന്റെ ഭാഗമാണ് വീഡിയോ, ദീപികയാണ് ഇതിന്റെ ബ്രാൻഡ് അംബാസഡർ. ഹാർദിക് പാണ്ഡ്യ, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയ പ്രമുഖരുടെ റീലുകളെ മറികടന്ന് രണ്ട് മാസത്തിനുള്ളിൽത്തന്നെ ദീപികയുടെ റീൽ ഒന്നാമതെത്തി. 160 കോടി കാഴ്ചക്കാരുള്ള പാണ്ഡ്യയുടെ ബിജിഎംഐ പാർട്ണർഷിപ് വീഡിയോയും 140 കോടി കാഴ്ചക്കാരുള്ള സ്മാർട്ട്‌ഫോണിന്റെ പ്രൊമോഷണൽ വീഡിയോയുമായിരുന്നു മുൻ റെക്കോഡുകൾ.
ഇൻസ്റ്റാഗ്രാമിൽ എട്ടുകോടിയിലധികം ഫോളോവേഴ്‌സാണ് ദീപികയ്ക്കുള്ളത്. വീഡിയോയുടെ അപ്രതീക്ഷിത സ്വീകാര്യതയെക്കുറിച്ച് ആരാധകരിലൊരാളുടെ കമന്റ് ഇങ്ങനെയായിരുന്നു- '1.9 ബില്യൺ കാഴ്ചകൾ ഒരു തമാശയല്ല, വെറുതെയല്ല രാജ്ഞി എന്ന് വിളിക്കുന്നത്'.
20 വർഷത്തെ കരിയറിനിടെ ദീപികയുടെ ഒട്ടേറെ സിനിമകൾ ബ്ലോക്ബസ്റ്ററുകളായിട്ടുണ്ട്. താരത്തിന്റെ അവസാനത്തെ മൂന്നു ചിത്രങ്ങൾ ആഗോള ബോക്സോഫീസിൽ ആയിരംകോടിയുടെ നേട്ടമുണ്ടാക്കിയിരുന്നു. ഒരു ബോളിവുഡ് നടിയെന്നതിലുപരി ലോകം മുഴുവൻ സ്വാധീനവും ആരാധകരുമുള്ള വ്യക്തിത്വമാണ് ദീപികയെന്ന കാര്യം ഒന്നുകൂടി അടയാളപ്പെടുത്തുന്നതാണ് ഈ നേട്ടം.
രോഹിത് ഷെട്ടിയുടെ സംവിധാനത്തിൽ ഒരുങ്ങിയ 'സിങ്കം എഗെയ്ൻ' എന്ന ചിത്രത്തിലാണ് ദീപികയെ അവസാനമായി കണ്ടത്. അറ്റ്‌ലി സംവിധാനം ചെയ്യുന്ന പാൻ-ഇന്ത്യൻ സയൻസ് ഫിക്ഷൻ ചിത്രമായ 'AA22xA6', 'കൽക്കി 2898 എഡി'യുടെ രണ്ടാം ഭാഗം എന്നിവയാണ് വരാനിരിക്കുന്ന ചിത്രങ്ങൾ.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Deepika Padukone`s Hilton ad becomes most-viewed Instagram reel ever, surpassing 1.9 billion views. The reel is part of Hilton’s global campaign “It Matters Where You Stay.
Published: 06 Aug 2025, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented