2021-ൽ ഒടിടിയിൽ നേരിട്ട് റിലീസ് ചെയ്ത ബോളിവുഡ് ഹൊറർ കോമഡി ചിത്രമാണ് 'ഭൂത് പോലീസ്'. പവൻ കിർപലാനി സംവിധാനം ചെയ്ത ചിത്രത്തിൽ സെയ്ഫ് അലി ഖാൻ, അർജുൻ കപൂർ, ജാക്വിലിൻ ഫെർണാണ്ടസ്, യാമി ഗൗതം എന്നിവർ പ്രധാനവേഷത്തിലെത്തി. ഒടിടിയിൽ വലിയ സ്വീകാര്യതയായിരുന്നു സിനിമയ്ക്ക്. ഹൊറർ-കോമഡി വിഭാഗത്തിലെ ലളിതമായ സമീപനത്തിന്റെ പേരിലും ചിത്രം ശ്രദ്ധിക്കപ്പെട്ടു. 'ഭൂത് പോലീസി'ന്റെ രണ്ടാംഭാഗത്തിനായുള്ള തയ്യാറെടുപ്പിലാണ് നിർമാതാക്കളിപ്പോൾ.
രണ്ടാംഭാഗം സംവിധാനം ചെയ്യുക പ്രിയദർശനായിരിക്കുമെന്നതാണ് ഏറ്റവും പുതിയ വാർത്ത. 21 കോടി രൂപയാണ് അദ്ദേഹം ഈ പ്രോജക്ടിന് പ്രതിഫലമായി ഈടാക്കുന്നതെന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോർട്ട് ചെയ്തു. ഹൊറർ കോമഡിയെന്ന ആശയം നിലനിർത്തുമ്പോഴും രണ്ടാംഭാഗത്തിൽ പക്ഷേ, പുതിയ താരങ്ങളെയായിരിക്കും അവതരിപ്പിക്കുക.
സെയ്ഫ് അലി ഖാനും അർജുൻ കപൂറും രണ്ടാം ഭാഗത്തിൽ തിരിച്ചെത്തില്ല. പകരം, ഫ്രാഞ്ചൈസിക്ക് ഊർജ്ജം പകരാനായി പുതിയ ജോഡിയെ അവതരിപ്പിക്കാനാണ് പദ്ധതി. ഒരു സീനിയർ നടനെയും ഒരു ജൂനിയർ നടനേയും കാസ്റ്റ് ചെയ്ത് രസകരമായ പുതിയ കോമ്പിനേഷൻ ഒരുക്കുകയാണ് ലക്ഷ്യം. ഒടിടിയേക്കാൾ ഒരു തിയേറ്റർ ട്രീറ്റ്മെൻ്റ് നൽകുന്നതായിരിക്കും ചിത്രമെന്നും വിവരമുണ്ട്.
കാസ്റ്റിങ് പൂർത്തിയാക്കിയശേഷം ഈ വർഷാവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. പ്രിയദർശന്റെ സംവിധാനത്തിൽ ‘ഭൂത് പോലീസ് 2’ കൂടുതൽ ജനപ്രീതി പിടിച്ചുപറ്റുമെന്നാണ് പ്രതീക്ഷ. രമേശ് തോറാനിയും അക്ഷയ് പുരിയുമാണ് ചിത്രത്തിന്റെ നിർമാണം.
അതേസമയം, ‘ഒപ്പം’ സിനിമയുടെ ഹിന്ദി റീമേക്കായ ‘ഹൈവാൻ’ ആണ് പ്രിയദർശൻ ഇപ്പോൾ സംവിധാനം ചെയ്യുന്ന ചിത്രം. ഭൂത് ബംഗ്ല, ഹേരാ ഫേരി-3 എന്നിവയാണ് വരാനിരിക്കുന്ന ചിത്രങ്ങൾ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Exclusive! Bhoot Police 2 is confirmed, with acclaimed director Priyadarshan taking the helm for this horror-comedy sequel. Get details on the new cast and director`s massive fee!
Published: 30 Jan 2026, 01:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented