തങ്ങളുടെ വ്യക്തിജീവിതത്തെക്കുറിച്ചും ബന്ധങ്ങളെപ്പറ്റിയും വിരളമായിട്ടേ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും തുറന്നുപറയാറുള്ളൂ. വിവാഹമോചന അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിച്ചപ്പോഴും വിശദീകരണവുമായി എത്താനൊന്നും ദമ്പതിമാർ മിനക്കെട്ടില്ല. ഇപ്പോൾ അത്തരത്തിലൊരു ചർച്ച വീണ്ടും സജീവമായിരിക്കുകയാണ്. ഫിലിംഫെയർ അവാർഡിലെ ഐശ്വര്യയുടെ അസാന്നിധ്യമാണ് ചർച്ചകളിലേക്ക് വഴിവെച്ചത്.

To advertise here,

'ഐ വാണ്ട് ടു ടോക്ക്' എന്ന ചിത്രത്തിന് മികച്ച നടനായി അഭിഷേക് ബച്ചനെ തിരഞ്ഞെടുത്തിരുന്നു. പുരസ്കാരം വാങ്ങിയശേഷം തൻ്റെ പതിവ് ശൈലിയിൽ നിന്ന് മാറി, ഭാര്യ ഐശ്വര്യ റായിക്കും മകൾ ആരാധ്യ ബച്ചനും അഭിഷേക് നന്ദിയും പറഞ്ഞു, വികാരനിർഭരമായ ഒരു പ്രസംഗമായിരുന്നു അത്.

ചടങ്ങിൽ അഭിഷേക് ബച്ചനൊപ്പം അമ്മ ജയ ബച്ചനും സഹോദരി ശ്വേത ബച്ചനും അമിതാഭ് ബച്ചനുമെല്ലാം എത്തിയിരുന്നെങ്കിലും ഐശ്വര്യയുണ്ടായിരുന്നില്ല. കമന്റിലൂടെ ഒട്ടേറെപ്പേരാണ് ഐശ്വര്യ എവിടെപ്പോയെന്ന് ചോദിച്ചെത്തിയത്.

അഭിഷേകിന്റെ വികാരനിർഭരമായ പ്രസംഗത്തിനുശേഷം ഐശ്വര്യ കാര്യമായ പ്രതികരണങ്ങളൊന്നും നടത്താതിരുന്നതും ചർച്ചകൾക്ക് ആക്കംകൂട്ടി. മാത്രമല്ല, അവാർഡ് നൈറ്റിനു പിന്നാലെ ഐശ്വര്യ റായ് തൻ്റെ ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. അത് അഭിഷേകിനെക്കുറിച്ചായിരുന്നില്ല. പാരീസ് ഫാഷൻ വീക്കിൽ ലോറിയലിനായി പങ്കെടുത്തതിൻ്റെ ഫോട്ടോകളാണ് ഐശ്വര്യ പങ്കുവെച്ചത്. വസ്ത്രം ഡിസൈൻ ചെയ്ത മനീഷ് മൽഹോത്രയെ ടാഗ് ചെയ്യുകയും ചെയ്തു.

അഭിഷേകിന്റെ പ്രസംഗം- "ഈ വർഷം ഞാൻ സിനിമാരംഗത്ത് 25 വർഷം പൂർത്തിയാക്കുകയാണ്, ഈ അവാർഡിനായി എത്ര തവണ പ്രസംഗം പരിശീലിച്ചിട്ടുണ്ടെന്ന് എനിക്ക് ഓർക്കാൻ പോലുമാവുന്നില്ല. ഇതൊരു സ്വപ്നമായിരുന്നു, ഞാൻ ശരിക്കും വികാരാധീനനാവുന്നു.

എൻ്റെ സ്വപ്നങ്ങളെ പിന്തുടരാൻ എന്നെ അനുവദിച്ചതിന് ഐശ്വര്യയോടും ആരാധ്യയോടും നന്ദി. ഈ അവാർഡ് നേടുമ്പോൾ, അവരുടെ ത്യാഗങ്ങളാണ് ഞാനിന്ന് ഇവിടെ നിൽക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നെന്ന് അവർ മനസ്സിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു."

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi