ഇക്കഴിഞ്ഞ ദിവസമാണ് 17-ാമത് ഫിലിംഫെയർ അവാർഡ്‌സ് (സൗത്ത്) നടന്നത്. ഇതാദ്യമായിട്ടാണ് പുരസ്‌കാരദാനച്ചടങ്ങ് കേരളത്തിൽവെച്ച് നടത്തപ്പെട്ടത്. തെന്നിന്ത്യയിൽനിന്നുള്ള താരങ്ങളെല്ലാം അങ്കമാലിയിലെ അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിലേക്ക് ഒഴുകിയെത്തി. തമിഴ്, തെലുഗു, കന്നഡ താരങ്ങളും അതിലുൾപ്പെടുന്നു.
റെഡ് കാർപ്പറ്റിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തും, ആളുകളോട് സംസാരിച്ചും അവർ ആരാധകരുടെ മനംകവർന്നു. എന്നാൽ, താരങ്ങളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് നടൻ അരവിന്ദ് സ്വാമിയാണ്. അരവിന്ദ് സ്വാമി കൊച്ചി വിമാനത്താവളത്തിൽ വന്നിറങ്ങുന്നതും, അവാർഡ് ഷോയ്ക്കായി എത്തുന്നതും, തിരിച്ചുപോവുന്നതുമായ വീഡിയോകളെല്ലാം വളരെ പെട്ടെന്ന് വൈറലായി.
'റോജ' താരത്തിന് ഇന്നും പ്രായമായിട്ടില്ലെന്നാണ് സോഷ്യൽമീഡിയയുടെ കണ്ടെത്തൽ. 90-കളിലെ റൊമാന്റിക് നായകന്റെ അതേ ഭാവങ്ങളും സൗന്ദര്യവുമാണ് അദ്ദേഹത്തിനുള്ളതെന്ന് അവർ പറയുന്നു. 1990-കളിൽ ഒരു ജനതയുടെ ഹൃദയസ്പന്ദനം എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. റോജ, ബോംബെ, മിൻസാര കനവ് എന്നിവ അദ്ദേഹത്തിന് ഒരു റൊമാന്റിക് ഹീറോയുടെ പരിവേഷം നൽകി.
അതിനുശേഷം സിനിമയിൽനിന്ന് അകന്ന് ബിസിനസ് ലോകത്തായിരുന്നു അരവിന്ദ് സ്വാമി. പിന്നീടുണ്ടായ അപകടവും അതിജീവനവും അരവിന്ദ് സ്വാമിയെ ഒട്ടും മാറ്റിയിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്.
അതിനിടെ അവാർഡ് വാങ്ങി തിരിച്ചുപോകുന്നതിനിടയിൽ, മാധ്യമപ്രവർത്തകരുടെ കുസൃതിച്ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടിയും നൽകി. 'പാവയ്ക്കാജ്യൂസാണോ ഈ ചെറുപ്പത്തിന് കാരണം' എന്ന ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ചിരിച്ചുകൊണ്ട് 'അതെ' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഫോർമൽ സ്യൂട്ടും ബ്ലേസറും ധരിച്ചാണ് അദ്ദേഹം ചടങ്ങിനെത്തിയത്. മികച്ച തമിഴ് നടനുള്ള (ക്രിട്ടിക്‌സ്) പുരസ്‌കാരവും അദ്ദേഹം കരസ്ഥമാക്കി. 'മെയ്യഴകൻ' എന്ന സിനിമയിലെ പ്രകടനമാണ് അദ്ദേഹത്തിന് പുരസ്‌കാരം നേടിക്കൊടുത്തത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Arvind Swamy wows fans at Filmfare Awards South with his ageless charm. Celebrities and fans marvel at his evergreen looks, reminiscent of his 90s `Roja` era
Published: 23 Feb 2026, 02:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented