ഒരുകാലത്ത് വില്ലൻവേഷങ്ങളിൽ നായകനോടൊപ്പം തന്നെ നിറഞ്ഞാടിയ നടനായിരുന്നു ആശിഷ് വിദ്യാർഥി. വില്ലൻവേഷങ്ങൾ മാത്രമല്ല കോമഡി കഥാപാത്രങ്ങൾ പോലും തനിക്ക് എളുപ്പത്തിൽ വഴങ്ങുമെന്നും അദ്ദേഹം തെളിയിച്ചിട്ടുണ്ട്. എന്നാൽ നാളുകളായി ബിഗ്‌സ്‌ക്രീനിലുള്ള തന്റെ അഭാവത്തെപ്പറ്റിയുള്ള ആരാധകരുടെ സംശയങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് നടനിപ്പോൾ. തനിക്ക് കേന്ദ്രകഥാപാത്രങ്ങൾ ചെയ്യാനാണ് ആഗ്രഹമെന്നും ഒരു കേന്ദ്ര കഥാപാത്രം ലഭിക്കാതെ താൻ ഇനി അഭിനയരംഗത്തേക്ക് മടങ്ങിവരില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലിലെ ഏറ്റവും പുതിയ വ്‌ളോഗിലാണ് ആശിഷ് ആരാധകരുടെ ഈ ചോദ്യത്തിന് ഉത്തരം നൽകിയത്. അഭിനേതാവെന്നതിലുപരി വ്‌ളോഗർ, മോട്ടിവേഷണൽ സ്പീക്കർ, സഞ്ചാരി എന്നീ നിലകളിലും അദ്ദഹം ഇന്ന് അറിയപ്പെടുന്നു.
'ഇന്ന് നമുക്ക് തുറന്നുസംസാരിക്കാം. ചില കാര്യങ്ങളിൽ വ്യക്തത വരുത്താം. പ്രേക്ഷകർ പറയുന്നത് പൂർണ്ണമായും ശരിയാണ്. പണ്ടത്തെപ്പോലെ അത്രയധികം സിനിമകളിൽ എന്നെ ഇപ്പോൾ കാണാനില്ല. രാജ്യത്തിന് ഇത് അറിയണോ എന്ന് എനിക്കറിയില്ല, പക്ഷേ നിങ്ങളിൽ ചിലർ തീർച്ചയായും അറിയണം. ഞാനൊരു മികച്ച നടനാണ്. എന്റെ കരിയറിൽ ഉടനീളം അവിശ്വസനീയമായ വേഷങ്ങൾ ചെയ്തിട്ടുള്ള ഒരാൾ. എന്നാൽ ഇപ്പോൾ എനിക്ക് ഇതുവരെ ലഭിക്കാത്ത തരത്തിലുള്ള മികച്ച കേന്ദ്ര കഥാപാത്രങ്ങൾക്കുവേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്.' തന്റെ പുതിയ വ്‌ളോഗിൽ ആശിഷ് പറഞ്ഞു.
30 വർഷത്തെ കരിയറിൽ 11 വ്യത്യസ്ത ഭാഷകളിലായി 300-ലേറെ സിനിമകൾ ചെയ്തിട്ടുള്ള നടനാണ് ആശിഷ്. ‘സംവിധായകരുമായും നിർമ്മാതാക്കളുമായും കാസ്റ്റിംഗ് ഡയറക്ടർമാരുമായും സംസാരിക്കാറുണ്ട്. ഇതുവരെ അത്തരം വേഷങ്ങൾ ലഭിച്ചില്ല എന്നതിനർത്ഥം നിങ്ങൾക്ക് ഇപ്പോൾ എനിക്ക് ആ വേഷങ്ങൾ നൽകാൻ കഴിയില്ല എന്നല്ലെന്ന് ഞാൻ അവരോട് പറയാറുണ്ട്. ഇപ്പോൾ ചില നല്ല കേന്ദ്ര കഥാപാത്രങ്ങൾ ചെയ്യണമെന്ന് ഞാൻ തീരുമാനിച്ചിരിക്കുന്നു. ചിലപ്പോൾ നമ്മൾ ലോകത്തിൽ നിന്ന് ഒറ്റപ്പെടാറുണ്ട്. നമ്മൾ വീടുകളിൽ തനിച്ചിരിക്കും, പക്ഷേ ഞാൻ വിഷാദത്തോടെ ഇരിക്കാൻ പോകുന്നില്ല’. ജീവിതത്തിൽ ഞാൻ നീരസം വെച്ചുപുലർത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത ശേഷം താൻ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് ആശിഷ് ആരാധകരുമായി പങ്കുവെച്ചു. ഒരൊറ്റ കരിയർ പാതയെ മാത്രം അമിതമായി ആശ്രയിക്കുന്നത് ചിലപ്പോൾ തിരിച്ചടിയാകുമെന്നും അദ്ദേഹം വിശദീകരിച്ചു.
കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി നിരവധി സിനിമകളിൽ അഭിനയിച്ച ആശിഷിന് ഒരു ദേശീയ ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ആക്ഷൻ ത്രില്ലർ ചിത്രമായ 'കിൽ' എന്ന ചിത്രത്തിലെ പ്രതിനായക വേഷത്തിന് ആശിഷ് വളരെയധികം പ്രശംസ നേടി. ദ്രോഹ്കാൽ, 1942: എ ലവ് സ്റ്റോറി, ഓ ഡാർലിങ് യേ ഹേ ഇന്ത്യ, ബാസി, മൃത്യുദാത, സിദ്ദി, മേജർ സാബ്, സോൾജ്യർ, ഹസീന മാൻ ജായേഗി, അർജുൻ പണ്ഡിറ്റ്, വാസ്തവ് തുടങ്ങിയ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: veteran actor ashish vidyarthi reveals he`s waiting for central roles, explaining his absence from the big screen in a recent vlog.
Published: 08 Aug 2025, 12:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented