ഫോൺവിളി കുറഞ്ഞപ്പോഴാണ് വീട്ടുകാർ ശ്രദ്ധിച്ചത്; ന്യൂജെൻ ജോലി ചെയ്യുന്നവരെ വേട്ടയാടുന്ന തൊഴിൽസമ്മർദം

“ജീവിതത്തില്‍ ഞാന്‍ പരാജയപ്പെട്ടു. എന്നെ വിശ്വസിച്ചവരെയൊന്നും സന്തോഷിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഞാന്‍ ജീവിതം അവസാനിപ്പിക്കുന്നു. എന്റെ മരണത്തില്‍ മറ്റാര്‍ക്കും ഉത്തരവാദിത്തമില്ല.”
ഒ. പി. യിലേക്ക് കയറി വന്ന ശ്രീലക്ഷ്മി ടീച്ചറാണ് ആ കുറിപ്പ് എന്റെ കയ്യിലേക്ക് തന്നത്. ഒപ്പമുള്ളത് മകനാണ്. പേര് അരുണ്‍. അവനെഴുതിയ ആത്മഹത്യാ കുറിപ്പിലെ വാചകങ്ങളാണിത്. ഒ. പി യിലേക്ക് കടന്ന് വരുമ്പോള്‍ അരുണിന്റെ മുഖത്തൊരു ചിരിയുണ്ടായിരുന്നു. ന്യൂജെന്‍ ജോലികള്‍ക്ക് ലഭിക്കുന്ന ട്രെയിനിങ്ങിന്റെ ഭാഗമായി ശീലിച്ചതായിരിക്കണം ആ ചിരി. ചുണ്ടുകളില്‍ ചിരിവിരിഞ്ഞെങ്കിലും ആ പുഞ്ചിരി കണ്ണുകളില്‍ പ്രതിഫലിച്ചില്ല എന്നത് ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഭംഗിയായി വസ്ത്രം ധരിച്ചിട്ടുണ്ട്. പെരുമാറ്റത്തില്‍ വിനയമുണ്ട്, ആദ്യത്തെ ചിരിക്ക് ശേഷം അദ്ദേഹം എന്റെ മുഖത്ത് നിന്ന് കണ്ണുകളെടുത്തു, തറയിലേക്കായി തുടര്‍നോട്ടം.
Content Highlights: new gen professionals face stress from targets, they deserve support