രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ശരീരത്തിന്റെ തിളക്കം കൂട്ടാനും ഇളനീര്‍

#ആഷ്‌ന ജോസ്
പ്രതീകാത്മകചിത്രം | Shutterstock
പ്രതീകാത്മകചിത്രം | Shutterstock

ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക, പ്രതിരോധശക്തി വര്‍ധിപ്പിക്കുക, ആവശ്യമായ പോഷകങ്ങള്‍ നല്‍കുക തുടങ്ങി ഇളനീരിന് ഗുണങ്ങള്‍ ഏറെയുണ്ട്. 

  • നിര്‍ജലീകരണം അഥവാ ഡീഹൈഡ്രേഷന്‍ തടയാന്‍ ഇളനീര്‍ സഹായിക്കുന്നു. കഠിനമായ ശാരീരികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും കായികതാരങ്ങള്‍ക്കും ഇളനീര്‍ നല്ലതാണ്. 
  • ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ധാതുലവണങ്ങളായ സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ഇളനീരീല്‍ ധാരാളം ഉണ്ട്. കൂടാതെ ബികോംപ്ലക്‌സ്, ഫൈബര്‍ എന്നിവയും.
  • ഇളനീരിലെ ലോറിക് ആസിഡിന്റെ സാന്നിധ്യം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഗുണപ്രദമാണ്. 
  • കുട്ടികളില്‍ പൊതുവായി കണ്ടുവരുന്ന ആരോഗ്യപ്രശ്‌നങ്ങളായ മലബന്ധം, മൂത്രത്തില്‍ പഴുപ്പ്, ഗ്യാസ് സംബന്ധിയായ പ്രയാസങ്ങള്‍, ഡിഹൈഡ്രേഷന്‍ എന്നിവ പരിഹരിക്കാന്‍ ഇളനീര്‍ സഹായകമാണ്. 
  • ഇളനീരില്‍ അടങ്ങിയ ഇലക്ട്രോലൈറ്റുകള്‍ മാനസികസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു.
  • ചര്‍മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താനും അതുവഴി മുഖക്കുരു തടയാനും ഇളനീരിലെ ഘടകങ്ങള്‍ സഹായിക്കും. 
  • ഇളനീരിലെ ബയോആക്ടിവ് എന്‍സൈമുകള്‍ മെറ്റബോളിസം വര്‍ധിപ്പിക്കാന്‍ മികച്ചതാണ്.
  • രക്തയോട്ടം കൂട്ടി ശരീരത്തിന് സ്വാഭാവിക തിളക്കം കൂട്ടാന്‍ മികച്ചത്. 
  • ഇളനീരില്‍ അടങ്ങിയ പൊട്ടാസ്യം രക്തസമ്മര്‍ദം കുറയ്ക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. 
  • ഇതിലെ പെറോക്‌സിഡേസ് എന്ന എന്‍സൈം ആന്റി-ഏജിങ് ഗുണമുള്ളതാണ്.
  • പ്രമേഹരോഗികളും വൃക്കസംബന്ധമായ രോഗമുള്ളവരും മറ്റ് ആരോഗ്യപ്രയാസങ്ങള്‍ ഉള്ളവരും ഡയറ്റീഷ്യന്റെയോ ഡോക്ടറുടെയോ നിര്‍ദേശപ്രകാരമേ ഇളനീര്‍ ഉപയോഗിക്കാവൂ. 

(കോഴിക്കോട്‌ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ ഡയറ്റീഷ്യനാണ് ലേഖിക)

Content Highlights: health benefits of tender coconut