പേരയ്ക്കയും പേരയിലയും, ചര്‍മത്തിനും ദഹനത്തിനും ഒരുപോലെ നല്ലത്

പേരയിലയിലും പേരയ്ക്കയിലും ഒട്ടേറെ ആരോഗ്യഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളും മിനറലുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയ പേരയില പരമ്പരാഗതമായി ചികിത്സാരംഗത്ത് ഉപയോഗിച്ചുപോരുന്നതാണ്.
- ആന്റിഓക്സിഡന്റിന്റെ അളവ് പേരയ്ക്കയില്‍ കൂടുതലുള്ളതിനാല്‍ ഹൃദയാരോഗ്യത്തിന് നല്ലതാണ്. പേരയിലെ പൊട്ടാസ്യവും ഫൈബറും എല്‍.ഡി.എല്‍. കൊളസ്ട്രോളും പ്രഷറും കുറയ്ക്കാന്‍ സഹായിക്കുന്നു.
- പേരയിലെ ആന്റി ഓക്സിഡന്റുകളും ഫൈബറും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു, പേരയിലയിട്ട ചായ കുടിക്കുന്നത് ഭക്ഷണശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നതിനെ തടയുന്നു. പ്രമേഹനിയന്ത്രണത്തിന് പേര നല്ലതാണ്.
- സ്ഥിരമായി പേരയില കഴിക്കുന്നത് ആര്‍ത്തവവുമായി ബന്ധപ്പെട്ട വേദനയും അസ്വസ്ഥതയും കുറയ്ക്കും
- പേരയ്ക്കയില്‍ ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ കഴിച്ചുകഴിഞ്ഞാല്‍ വയര്‍ നിറഞ്ഞതുപോലെ അനുഭവപ്പെടും. അതുകൊണ്ടുതന്നെ ഭാരം കുറയ്ക്കാന്‍ മികച്ചൊരു ഭക്ഷണമാണ് പേരയ്ക്ക.
- ദഹനം എളുപ്പമാക്കും-പേരയില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനം എളുപ്പമാക്കുന്നു. പേരയിലയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ഡയേറിയ ഉണ്ടാക്കുന്ന വയറ്റിലെ പ്രശ്നക്കാരായ ബാക്ടീരിയകളെ നശിപ്പിക്കുന്നു.
- പ്രതിരോധശേഷി വര്‍ധിപ്പിക്കും-വിറ്റാമിന്‍ സി ഒരുപാടുള്ള പേരയ്ക്ക വെളുത്ത രക്താണുക്കളുടെ ഉത്പാദനം വര്‍ധിപ്പിക്കുകയും പ്രതിരോധശേഷി കൂട്ടുകയും ചെയ്യുന്നു.
- ചര്‍മത്തിനും മുടിക്കും നല്ലത്-പേരയിലയില്‍ ആന്റി മൈക്രോബിയല്‍ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരു ചികിത്സയ്ക്ക് മികച്ചൊരു മാര്‍ഗമാണ്. പേരയിലെ ആന്റി ഓക്സിഡന്റുകള്‍ ചര്‍മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്.
- കാഴ്ച വര്‍ധിപ്പിക്കും-പേരയിലയില്‍ ധാരാളം വൈറ്റമിന്‍ എ അടങ്ങിയിട്ടുണ്ട്. അതിനാല്‍ കണ്ണിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണിത്.
Content Highlights: health benefits of guava and guava leaves in daily life