ഇവിടുത്തെ 15 ടൺ ഭാരമുള്ള മണിയുയർത്താൻ 500പേർ വേണ്ടിവന്നിരുന്നത്രെ

#മിത്ര സതീഷ്
ടാലിന്‍
ടാലിന്‍

നൂറ്റാണ്ടുകളുടെ പഴക്കമുള്ള കഥകളും കല്ലുകളിൽ കൊത്തിവെച്ച ചരിത്രവും തേടിയുള്ള യാത്രകളിൽ, ടാലിൻ നഗരം എനിക്ക് സമ്മാനിച്ചത് ഒരു മധ്യകാലവിസ്മയമാണ്. എസ്തോണിയയിലെ ഏറ്റവും വലിയ നഗരവും പ്രധാന തുറമുഖവുമാണ് ടാലിൻ. മധ്യകാലഘട്ടത്തിലെ കെട്ടിടങ്ങളും സ്മാരകങ്ങളും ഇത്രയ്ക്ക് സംരക്ഷിക്കപ്പെട്ടിട്ടുള്ള മറ്റൊരു തലസ്ഥാനനഗരം യൂറോപ്പിലില്ലെന്ന് പറയേണ്ടിയിരിക്കുന്നു. യുനെസ്‌കോയുടെ ലോകപൈതൃകപ്പട്ടികയിലും ടാലിൻ ഇടംപിടിച്ചിട്ടുണ്ട്. നഗരത്തിന്റെ പേരിൽത്തന്നെ വലിയൊരു ചരിത്രം ഒളിഞ്ഞിരിപ്പുണ്ട്. 1219-ൽ ഡാനിഷ് രാജാവായ വാൽഡെമർ രണ്ടാമൻ, ഈ പ്രദേശം കീഴടക്കുകയും തൂംപിയ മലമുകളിൽ ഒരു വലിയ കോട്ട പണിയുകയും ചെയ്തു. ഈ വൈദേശികാധിപത്യത്തെ സൂചിപ്പിക്കാൻ നാട്ടുകാർ കോട്ടയെ 'താന്നി-ലിൻ' എന്ന് വിളിച്ചു. എസ്തോണിയൻ ഭാഷയിൽ ഇതിനർഥം 'ഡാനിഷ് കോട്ട' എന്നാണ്. കാലക്രമേണ ഈ വാക്ക് പരിണമിച്ചാണ് ഇന്നത്തെ 'ടാലിൻ' എന്ന പേരുണ്ടായതെന്നാണ് കരുതപ്പെടുന്നത്.

പതിമ്മൂന്നാംനൂറ്റാണ്ടുമുതൽ പതിനേഴാംനൂറ്റാണ്ടുവരെ വടക്കൻ യൂറോപ്പിലെ കച്ചവടം നിയന്ത്രിച്ചിരുന്ന ഹാൻസിയാറ്റിക് ലീഗിലെഏറ്റവും തന്ത്രപ്രധാനമായ നഗരമായിരുന്നു ടാലിൻ. യൂറോപ്പിനും റഷ്യക്കും ഇടയിലുള്ള കവാടമായി നിലകൊണ്ട ടാലിൻ, ഉപ്പും സുഗന്ധവ്യഞ്ജനങ്ങളും കൈമാറ്റംചെയ്യുന്ന പ്രധാന കേന്ദ്രമായി വർത്തിച്ചു. 'സ്റ്റേപ്പിൾ റൈറ്റ്' എന്ന നിയമപ്രകാരം ഈ വഴി പോകുന്ന കപ്പലുകൾ നങ്കൂരമിട്ട്, നഗരത്തിൽ മൂന്നുദിവസം സാധനങ്ങൾ വിൽക്കാൻ നിർബന്ധിതരായിരുന്നു. ഈ കച്ചവടക്കണ്ണും ബുദ്ധിയുമാണ് ടാലിനെ മധ്യകാലഘട്ടത്തിലെ സമ്പന്നമായ നഗരങ്ങളിലൊന്നാക്കി മാറ്റിയത്.

Content Highlights: Comprehensive historical overview of Tallinn's medieval origins and Hanseatic League influence., Detailed insights into iconic landmarks like Fat Margaret, St. Olaf’s Church, and the House of Blackheads., Unique cultural history of Raeapteek, Europe's oldest continuously operating pharmacy., Expert tips on exploring hidden medieval alleyways and historic public clocks., Cultural context on the architectural preservation of Estonia's capital city in 2026.

Continue reading