കയ്യാങ്കളിയായപ്പോള്‍ അവരിലൊരാള്‍ ബോട്ടിന്റെ താക്കോലെടുത്ത് കടലിലേക്കെറിഞ്ഞു!

എഐ നിർമിത ചിത്രം
എഐ നിർമിത ചിത്രം

സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും പെണ്‍കുട്ടികള്‍ ചോദിക്കാറുള്ളൊരു ചോദ്യമുണ്ട്; 'ചേച്ചീ, ഒറ്റക്ക് പോകുന്നത് സേഫ് ആണോ?' ഇതിന് ഒറ്റവാക്കില്‍ മറുപടി പറയുക അസാധ്യമാണ്. സോളോ ട്രാവലിങ് പുറമെ നിന്ന് നോക്കുമ്പോള്‍ നല്ല രസമുള്ള പരിപാടിയായി തോന്നാമെങ്കിലും മറ്റെല്ലാത്തിനെയുംപോലെ അതിനും പരിമിതികളും വെല്ലുവിളികളുമുണ്ട്. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ ഒറ്റക്ക് യാത്ര ചെയ്യുമ്പോള്‍.

എത്രതന്നെ മുന്‍പരിചയം ഉണ്ടെന്നുപറഞ്ഞാലും എത്ര മുന്‍കരുതലുകള്‍ എടുത്താലും സുഖകരമല്ലാത്ത ചില അനുഭവങ്ങള്‍ ഉണ്ടായേക്കാം. അത് യാത്ര പോകുന്ന സ്ഥലത്തിന്റെ പ്രശ്‌നമോ അല്ലെങ്കില്‍ അവിടെയുള്ള മനുഷ്യരുടെ പ്രശ്‌നമോ അല്ല. ഒരു സ്ഥലവും മോശമാണെന്ന് ഇത്തരത്തിലുള്ള ചില അനുഭവങ്ങള്‍കൊണ്ട് വിധിയെഴുതാനും പാടില്ല. അന്നത്തെ കണിഫലം! അത്രതന്നെ. അത്തരത്തില്‍ 'കണിഫലം' മോശമായ ചില സംഭവങ്ങള്‍ ഇത്തവണ പറയാമെന്ന് തോന്നി. വീണ്ടും പറയുന്നു, ഇത് വ്യക്തിപരമായ അനുഭവങ്ങള്‍ മാത്രമാണ്, ഇതിന് ഒരു സ്ഥലമോ അവിടെയുള്ള മുഴുവന്‍ മനുഷ്യരോ ഉത്തരവാദികള്‍ അല്ല.

Content Highlights: Is solo female travel safe? Learn about the realities, challenges, and essential safety tips for women traveling alone.

Continue reading