അത്യുന്നതങ്ങളിലെ മഞ്ഞിനെ തോൽപ്പിക്കുന്ന ഹിമാലയത്തിലെ ഇടയന്മാർ;ആറുമാസം താഴെയിറങ്ങാതെ ജീവിതം

#വത്സലാ മോഹന്‍
ഹിമാലയൻ താഴ്‌വാരം (Shutterstock Images)
ഹിമാലയൻ താഴ്‌വാരം (Shutterstock Images)

ഹിമാലയ യാത്രകള്‍ ചെയ്തവര്‍ ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടാവും അവിടത്തെ ആട്ടിന്‍പറ്റങ്ങളെയും അവയെ മേയ്ക്കുന്ന ഇടയന്മാരെയും. പല ഹിമാലയ ട്രക്കിങ് യാത്രകളിലും ഞാനും കണ്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് 36 ദിവസം നീണ്ടുനിന്ന ഹിമാലയ യാത്രയിലാണ് അവരെ കുറിച്ച് കൂടുതല്‍ അറിയാന്‍ അവസരമുണ്ടായത്.

ഹിമാലയത്തിന്റെ അത്യുന്നത ങ്ങളില്‍ പലയിടത്തും പുല്‍മേടുകളുണ്ട്. സമുദ്രനിരപ്പില്‍നിന്ന് 10,000 അടിക്ക് മുകളിലുള്ള അത്തരം പുല്‍മേടുകളിലാണ് ഈ ആടുകളെ മേയ്ക്കാനായി കൊണ്ടുപോകുന്നത്. അതിതീവ്രമായ മഞ്ഞുകാലം കഴിഞ്ഞാല്‍ ഇവിടങ്ങളില്‍ പുല്‍മേടുകള്‍ പ്രത്യക്ഷമാകും. കഠിനമായ മഞ്ഞും മഴയും ദുരിതങ്ങളും സഹിച്ചുകൊണ്ട് ഇടയന്മാര്‍ അവരുടെ കാടാറുമാസം തുടങ്ങുന്നത് ഈ സമയത്താണ്. സഹായികളായി ഒന്നോ രണ്ടോ നായ്ക്കളും കൂടെയുണ്ടാകും.

Content Highlights: Discover the lives of Himalayan shepherds, their challenging existence at high altitudes, and their resilience in harsh conditions. A heartwarming tale of survival and hope.

Continue reading