വീടിനു പുറകിലെ കിണറ്റില്‍ അനാഥ പെണ്‍കുട്ടി മരിച്ച നിലയില്‍; മൂന്നുപേര്‍ മരണപ്പെട്ട ദുരൂഹത നിറഞ്ഞ വീടാണത്...

ഡിമെല്ലോ ഹൗസ് | ഫോട്ടോ: wikipedia
ഡിമെല്ലോ ഹൗസ് | ഫോട്ടോ: wikipedia

കുട്ടിക്കാലം മുതല്‍ക്കെ പ്രേതങ്ങളോടും പ്രേതക്കഥകളോടും പ്രത്യേക പ്രതിപത്തി എനിക്കുണ്ട്. അച്ഛന്റെയും അമ്മയുടെയും ഒറ്റക്കുട്ടിയായ എനിക്ക് അവര്‍ ജോലിക്കുപോയ്ക്കഴിഞ്ഞാല്‍, വീട്ടില്‍ ഒറ്റയ്ക്കാവും. ഒറ്റക്കിരിക്കുന്ന എനിക്ക് പേടി തട്ടേണ്ട എന്നുകരുതി 'പ്രേതം' എന്ന വിഷയം വീട്ടില്‍ സംസാരിക്കാറേ ഇല്ലായിരുന്നു. 

ശാസ്താംകോട്ടയില്‍ അച്ഛന് കുറെ ബന്ധുക്കളുണ്ട്. അവരെ കാണാന്‍ ഇടക്ക് അവിടെപോകുന്ന പതിവുണ്ട്. നാലഞ്ചു വീടുകള്‍ ഒരു പകലുകൊണ്ട് കയറും. കുട്ടന്‍ചേട്ടന്റെ വീട്ടില്‍നിന്ന് ചന്ദ്രിക പേരമ്മയുടെ വീട്ടിലേക്ക് പോകുന്നവഴി ഒരു ഒഴിഞ്ഞ മൈതാനമുണ്ട്. നേരം ഇരുട്ടിത്തുടങ്ങി. മൈതാനത്തിനടുത്തെത്തിയപ്പോള്‍ പേരമ്മ ചോദിച്ചു, "ഗൗരിക്കുട്ടിക്ക് ബൂട്‌സിന്റെ ഒച്ച കേള്‍ക്കാമോ?” വഴിവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ മൈതാനം വൃത്തിക്ക് കാണാന്‍ വയ്യ. എന്നാലും അവിടെ ആരുമില്ല. അതുറപ്പ്! “ഇവിടെ ആരുമില്ലല്ലോ വല്യമ്മേ! പിന്നേ എവിടുന്നാ ബൂട്ട്‌സിന്റെ ഒച്ച!”
“ഓ! അതോ!” വല്യമ്മ പതുങ്ങിയ ശബ്ദത്തില്‍ പറഞ്ഞുതുടങ്ങി…
“പണ്ടു പണ്ട് ഇവിടെ ഒരു പട്ടാളക്യാമ്പ് നടന്നു. ടെന്റൊക്കെ കെട്ടി അവര്‌ടെ കസര്‍ത്തും, ഊണും ഉറക്കവുമെല്ലാം ഈ മൈതാനത്തു തന്നെയായിരുന്നു. അവര്‍ക്ക് കഴിക്കാനുള്ള അമേരിക്കന്‍ മാവും പന്‍സാരയും റവയുമൊക്കെ ചാക്കുംപടി ഇവിടെ വന്നിറങ്ങുമായിരുന്നു. ഒരുവട്ടം, എത്തിച്ച അമേരിക്കന്‍ മാവിലും പഞ്ചാരയിലും എങ്ങനെയോ തേയിലയ്ക്ക് അടിക്കുന്ന മരുന്ന് കലര്‍ന്നു. മാവു കുഴച്ചുള്ള ചപ്പാത്തി അത്താഴത്തിനു കഴിച്ചവരൊക്കെ ഛര്‍ദിക്കാനും കുഴഞ്ഞുവീഴാനും തുടങ്ങി. അമ്പത് അറുപതു മനുഷ്യര്‍... ആശുപത്രിയില്‍ എത്തിച്ചെങ്കിലും, അങ്ങ് പോയി. മിച്ചം കഴിച്ച കുരങ്ങന്മാരും പട്ടികളുമൊക്കെ ചത്തു വീണു. അന്നു തൊട്ട് ഇരുട്ട് വീണുകഴിഞ്ഞാല്‍ ഇവരൊക്കെ ബൂട്‌സിട്ട് നടക്കുന്ന ശബ്ദം കേള്‍ക്കാം. ഞാന്‍ എപ്പോഴും കേള്‍ക്കാറുണ്ട്.” വല്യമ്മ പറഞ്ഞു നിര്‍ത്തി.

Content Highlights: Journey through haunted sites & cemeteries. Explore ghost stories & spooky experiences

Continue reading