17 തെയ്യങ്ങള്‍ കളിയാട്ടത്തിന് അരങ്ങിലെത്തുന്ന പെരിങ്ങോട്ടില്ലം;ഭക്തരെ കാണാനെത്തുന്ന ഹനുമാൻ തെയ്യവും അതിൽപ്പെടും

എത്ര തെയ്യങ്ങളുണ്ടെന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരമറിയാതെ ഏതൊരാളും കൈമലര്‍ത്തും. കേവലമനുഷ്യന്റെ സങ്കടങ്ങള്‍ കേള്‍ക്കാനും അനുഗ്രഹം ചൊരിയാനും മണ്ണിലിറങ്ങുന്ന ദൈവങ്ങളായ തെയ്യങ്ങളെത്രയെന്ന് ആരറിയാന്‍. ചിറക്കല്‍ തമ്പുരാന്റെ മുന്‍പില്‍ തെയ്യങ്ങളുടെ കുലപതിയായ മണക്കാടന്‍ ഗുരുക്കള്‍ കെട്ടിയാടിയത് ഒന്നുകുറേനാല്പത് (മുപ്പത്തിയൊമ്പത്) തെയ്യങ്ങളാണ്. എന്നാല്‍, ഓരോ തെയ്യക്കാവിലുമായി അതിലുമേറെ ദൈവക്കരുക്കളെ കണ്ടുമുട്ടാനാകും.
രാമായണകഥകളിലെ വീരനായ വായുപുത്രന്‍ ഹനുമാനും അക്കൂട്ടത്തില്‍പ്പെടും. കണ്ണൂര്‍ കാങ്കോലിലെ നാട്ടിടവഴിയിലേക്ക് നീളുന്ന പുലര്‍കാല യാത്ര. വടശ്ശേരി പെരിങ്ങോട്ടില്ലത്തിന്റെ മുറ്റത്ത് തെയ്യരൂപത്തില്‍ ഭക്തരെ കാണാന്‍ അവതരിക്കുന്നചിരഞ്ജീവിയായ ഹനുമാനെ കാണാനാണ്.
Content Highlights: Witness the majestic Hanuman Theyyam, a vibrant ritual dance in Kerala`s Peringottillam. Learn about its history, significance, and unique features.