പൊട്ടന്‍ തെയ്യം ചോദിക്കുന്നു, ചോരയ്ക്ക് നിറം ചുവപ്പായാല്‍ പിന്നെന്തിനീ തീണ്ടല്‍

#ഡിലന്‍ ടോം
പൊട്ടന്‍ തെയ്യം
പൊട്ടന്‍ തെയ്യം

ലബാറുകാര്‍ക്ക് തെയ്യമെന്നാല്‍ വീട്ടുമുറ്റത്തെ ഉത്സവമാണെങ്കില്‍ കൊച്ചിക്കാരനായ എനിക്ക് മനുഷ്യരൂപമാര്‍ന്ന ദൈവകരുക്കളെ ദര്‍ശിക്കാനുള്ള തീര്‍ത്ഥയാത്രയാണ്. ''എന്റെയും നിന്റെയും ചോരയുടെ നിറം ഒന്നാണ്, ദൈവസന്നിധിയില്‍ ചെന്നാല്‍ നാമെല്ലാം ഒന്നല്ലെ, പിന്നെന്തിനീ തീണ്ടല്‍?''എന്ന് വിളിച്ചോതി കേരളീയ സാമൂഹ്യ വ്യവസ്ഥിതിയുടെ ഉച്ചനീചത്വ മനഃസ്ഥിതിയിലേക്ക് ഇടിത്തീപോലെ വെട്ടിയിറങ്ങിയ ഒരു കീഴ്ജാതിക്കാരന്റെ ചങ്കുറ്റത്തിന്റെ മൂര്‍ത്തരൂപമാണ് പൊട്ടന്‍ തെയ്യം. ഇടനാമ്പ് പൊട്ടി, പച്ചപുതച്ചു നില്‍ക്കുന്ന കരനെല്‍പ്പാടത്തിനിടയിലൂടെ വിസ്തൃതമായ കാസര്‍ഗോഡന്‍ ഭൂപ്രകൃതി ആസ്വദിച്ച് ഞാന്‍ നീലേശ്വരം, ശ്രീ ഒഴിഞ്ഞവളപ്പ് കാവിലെത്തി. കൊച്ചിയില്‍നിന്നും തെയ്യം കാണാനായി വന്നതെന്ന് അറിഞ്ഞപ്പോള്‍ തറവാട്ടംഗങ്ങള്‍ അദ്ഭുതത്തോടെ അവലും മലരും ശര്‍ക്കരയും ഞാലിപ്പൂവന്‍ പഴവും ചായയും തന്ന് സത്കരിച്ച് ഇരുത്തി. കോലധാരികള്‍ ആറുമണിയോടുകൂടി എത്തുമെന്ന് അറിയിച്ചു. 

Content Highlights: the rituals associated with pottan theyyam in malabar

Continue reading