നീരാളിയെ ഇഷ്ടഭക്ഷണമാക്കിയ ലക്ഷദ്വീപ്; അഗത്തി ദ്വീപിലെ നീരാളി വേട്ട

അഗത്തി ദ്വീപിന്റെ സുന്ദരകാഴ്ച
അഗത്തി ദ്വീപിന്റെ സുന്ദരകാഴ്ച

തിരകള്‍ ഒഴിഞ്ഞ് പാടങ്ങള്‍ പോലെയായ കടല്‍ക്കല്ലുകളില്‍ ഒന്നിന്റെ പോത് അയാള്‍ ചെറിയൊരു കല്ലു കൊണ്ട്‌ അടച്ചുമൂടി. പ്രതീക്ഷ തെറ്റിയില്ല, പാറയ്ക്കുള്ളില്‍ നിന്ന് സാവധാനം നീളത്തിലുള്ള ഒരു കൈ പുറത്തേക്ക് നീണ്ടുവന്നു. അയാളുടെ കണ്ണുകള്‍ തിളങ്ങി. ഇരയെ കണ്ട വേട്ടക്കാരന്റെ സന്തോഷം. ചിത്രങ്ങളിലും കഥകളിലും മാത്രം കണ്ടുപരിചയമുള്ള കുട്ടിക്കാലത്തെ കഥകളിലെ സ്ഥിരം വില്ലന്‍ കഥാപാത്രമായ നീരാളിയായിരുന്നു പൊത്തിനുള്ളില്‍. ലക്ഷദ്വീപുകാരുടെ പ്രിയപ്പെട്ട ഭക്ഷണമായ അപ്പല്‍.

പൊത്തിനുള്ളില്‍ നീരാളിയുണ്ടോ എന്ന് കണ്ടുപിടിക്കാനുള്ള ദ്വീപുകാരുടെ സൂത്രമാണ് അയാള്‍ പ്രയോഗിച്ചത്. ദ്വീപ് നിവാസിയായ നവാസിന്റെ വാക്കുകളില്‍ അപ്പലാണ് അവരുടെ ശക്തിയുടെയും ആരോഗ്യത്തിന്റെയും രഹസ്യം. നീരാളിയെ ഭക്ഷിച്ചാല്‍ നീരാളിയുടേത് പോലുള്ള ശക്തി ലഭിക്കുമത്രെ. എല്ലുകളില്ലാത്ത തന്റെ ശരീരത്തെ ചെറുതാക്കികൊണ്ട്‌ ചെറിയ സ്ഥലത്തുപോലും ഞെരുങ്ങിക്കയറാന്‍ അവയ്ക്ക് കഴിയും.

Content Highlights: a journey through agatti island in lakshadweep

Continue reading