വിവാഹമോചനം വേണ്ടെന്ന് വിജയ്‌യുടെ ഭാര്യ; കേസിൽനിന്ന് പിൻമാറി സംഗീത

വിജയ്, സംഗീത
വിജയ്, സംഗീത

തമിഴ്നാട് മുഖ്യമന്ത്രിയും 'തമിഴക വെട്രി കഴകം' (ടിവികെ) നേതാവുമായ സി. ജോസഫ് വിജയ്‌യുമായുള്ള വിവാഹമോചനക്കേസിൽനിന്ന് ഭാര്യ സംഗീത സ്വർണലിംഗം പിൻമാറി (Vijay-Sangeetha Divorce Case). ഹർജി പരിഗണിക്കവെയാണ് താൻ കേസിൽനിന്ന് പിൻമാറുകയാണെന്ന് സംഗീത കോടതിയെ അറിയിച്ചത്. വീഡിയോ കോൺഫറൻസിങ് വഴിയാണ് സംഗീത, നടപടികളിൽ പങ്കെടുത്തത്. ഹർജി പിൻവലിക്കാനുള്ള കാരണങ്ങൾ അവർ കോടതിയെ ബോധിപ്പിക്കുകയും ചെയ്തു.

വിവാഹബന്ധം വേർപെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് കാണിച്ച് ഈ വർഷം ഫെബ്രുവരിയിലാണ് സംഗീത തമിഴ്നാട്ടിലെ ചെങ്കൽപേട്ട് കോടതിയിൽ ഹർജി നൽകിയത്.

വിജയ്‌യും സംഗീതയും കോടതിയിൽ വരാതിരുന്നതിനാൽ പലതവണ കേസ് മാറ്റിവെക്കുകയുണ്ടായി. ദമ്പതിമാർക്ക് പകരം അവരുടെ അഭിഭാഷകരാണ് കോടതിയിലെത്തിയത്. നേരിട്ട് ഹാജരാകാനുള്ള ബുദ്ധിമുട്ടും അവർ കോടതിയെ അറിയിച്ചിരുന്നു. സുരക്ഷാപ്രശ്‌നങ്ങളാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞതവണയും ഇരുവരും ഹാജരായിരുന്നില്ല. തുടർന്നാണ് കേസ് ഓഗസ്റ്റ് 7-ലേക്ക് മാറ്റിയത്. ഇരുവരും കോടതിയിലെത്തണമെന്നും അന്ന് കോടതി അറിയിച്ചിരുന്നു.

പരസ്പരം യോജിച്ച് പോകാനാവാത്ത സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിജയ്‌യുമായുള്ള വിവാഹബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ട് സംഗീത ഹർജി നൽകിയത്. ജീവനാംശം വേണമെന്നും, ചെന്നൈയിലെ നീലങ്കരയിലുള്ള ദമ്പതികളുടെ വീട്ടിൽ തുടർന്നും താമസിക്കാൻ അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. 1999 ഓഗസ്റ്റ് 25-ന് ചെന്നൈയിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. രണ്ടുകുട്ടികളുമുണ്ട്.

വിജയ് തമിഴ്‌നാട് തിരഞ്ഞെടുപ്പ് പ്രചരണത്തിൽ മുഴുകിയപ്പോഴും മുഖ്യമന്ത്രിയായശേഷവും ഇവരുടെ ദാമ്പത്യപ്രശ്‌നങ്ങൾ ഏറെ ചർച്ചയായിരുന്നു. അതിന് ഒരു നടിയാണ് കാരണമെന്നും റിപ്പോർട്ടുകൾ വന്നു. അത് നടി തൃഷയാണെന്ന് ആരോപിച്ച് തൃഷയ്‌ക്കെതിരെ വൻതോതിലുള്ള സൈബറാക്രമണവുമുണ്ടായി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Sangeetha Sornalingam officially withdrew her divorce petition against CM Vijay. The case was previously scheduled for August 7, 2026, before being dropped. The petition, filed in February 2026, cited irreconcilable differences