മുംതാസ് മരിച്ചത് ഒരു ബുധനാഴ്ചയാണ്. അതുകൊണ്ട് അന്നത്തെ ദിവസം ഷാജഹാന്‍ വിനോദങ്ങള്‍ നിരോധിച്ചു.22 വര്‍ഷംകൊണ്ട് താജ്മഹല്‍ പടുത്തുയര്‍ത്തി

ഷാജഹാനും മുംതാസും
ഷാജഹാനും മുംതാസും

ഇരുപതിനായിരം പേരുടെ അധ്വാനത്തില്‍ പടുത്തുയര്‍ത്തപ്പെട്ട പ്രണയോപഹാരമാണ് താജ്മഹല്‍. വെണ്ണക്കല്‍ക്കവിത എന്ന് ഒറ്റവാക്കില്‍ താജ്മഹലിനെ വിശേഷിപ്പിക്കാം. ലോകത്തെ ഏഴ് അദ്ഭുതങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന താജ്മഹല്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെയും ഭാര്യ മുംതാസിന്റെയും ശവകുടീരമാണ്. ഇന്ത്യയുടെ നാനാഭാഗത്തുനിന്നും തുര്‍ക്കി, സിറിയ, പേര്‍ഷ്യ, ബലൂചിസ്ഥാന്‍ എന്നീ അന്യനാടുകളില്‍ നിന്നും വന്ന കലാകാരന്മാരാണ് താജ്മഹലിനെ അനശ്വരമാക്കിയത്. വര്‍ഷം തോറും താജിന്റെ സൗന്ദര്യം നുകരാന്‍ ഇന്ത്യയിലെത്തുന്നത് 7-8 ദശലക്ഷം പേരാണ്. 

മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന്റെ പ്രിയപത്‌നി നൂര്‍ജഹാന്റെ മൂത്ത സഹോദരന്‍ അബുല്‍ ഹസന്‍ അസഫ് ഖാന്‍ എന്ന പ്രമാണിക്ക് അര്‍ജുമന്ദ് ബാനു ബീഗം എന്നൊരു മകളുണ്ടായിരുന്നു. അവളുടെ ബുദ്ധിശക്തിയെയും സൗമ്യശീലത്തെയും സൗന്ദര്യത്തെയും സകലരും വാഴ്ത്തി. ആ പെണ്‍കുട്ടിയാണ് പില്‍ക്കാലത്ത് മുംതാസ് എന്ന് ചരിത്രത്തില്‍ ഇടം നേടിയത്.

Content Highlights: Discover the Taj Mahal`s history, built by Shah Jahan to honor his beloved wife Mumtaz Mahal. Learn about its architecture, design, and cultural significance.

Continue reading