പുരുഷൻമാർ കാറുവാങ്ങുന്നതും അവിഹിതബന്ധമുണ്ടാക്കുന്നതും ഇക്കാരണത്താൽ, 'എനിക്കിത് രണ്ടും ചെയ്യാൻ അനുവാദമില്ല'

പുരുഷന്മാരുടെ സമ്മർദ്ദം മറികടക്കലിനെപ്പറ്റി ബോളിവുഡ് നടൻ രോഹിത് റോയ് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. അടുത്തിടെ, ഒരു അഭിമുഖത്തിൽ പങ്കെടുക്കവേ, അവതാരകൻ അദ്ദേഹത്തോട് ഇങ്ങനെ ചോദിച്ചു-
‘വികാരങ്ങളെ കൈകാര്യം ചെയ്യാനാവാതെ വരുമ്പോൾ, പുരുഷന്മാർ കാറുകൾ വാങ്ങുകയോ മറ്റൊരാളുമായി ബന്ധപ്പെടുകയോ ചെയ്യുമെന്ന് ഞാൻ കേട്ടിട്ടുണ്ട്. ഇത് എത്രത്തോളം സത്യമാണ്?’ തനിക്ക് രണ്ടും ചെയ്യാൻ അനുവാദമില്ലെന്നായിരുന്നു റോഹിത്തിന്റെ തമാശ രൂപേണയുള്ള മറുപടി.
രോഹിത് തുടർന്നു-'നിങ്ങൾ രണ്ട് കാര്യങ്ങൾ മാത്രമേ പറഞ്ഞുള്ളൂ, എന്നാൽ പുരുഷന്മാർക്ക് വികാരങ്ങളെ കൈകാര്യം ചെയ്യാൻ വേറെയും ഒട്ടേറെ വഴികളുണ്ട്. എന്റെ കാര്യത്തിൽ, ഞാൻ വാച്ചുകൾ വാങ്ങും. വേദന തോന്നുമ്പോഴെല്ലാം ഒരു കാർ വാങ്ങുന്നത് പ്രായോഗികമല്ല, പക്ഷെ ഷൂസ് വാങ്ങുന്നതിന് ഞാൻ അഡിക്റ്റാണ്. എന്റെ സുഹൃത്തും ഞാനും കൂടി 150 ലധികം ഷൂസ് വാങ്ങിയിട്ടുണ്ട്. ഇത് സമ്മർദ്ദം കുറയ്ക്കാനുള്ള വഴിയാണെന്ന് ഞങ്ങൾ രണ്ടുപേരും സമ്മതിച്ചിട്ടുമുണ്ട്. അതുകൊണ്ട് ഒരു കാറിനേക്കാൾ, 20,000 രൂപയുടെ ഒരു ഷൂ ഞങ്ങളുടെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.'
സമ്മർദ്ദത്തിലായിരിക്കുമ്പോൾ മറ്റൊരാളുമായി ബന്ധപ്പെടുന്നവരെക്കുറിച്ചും അദ്ദേഹം തന്റെ അഭിപ്രായം പറഞ്ഞു. 'സമ്മർദ്ദത്തിലോ നിർബന്ധിത സാഹചര്യത്തിലോ ബന്ധങ്ങളുണ്ടാകുമോ എന്നെനിക്കറിയില്ല. അത് പുരുഷന്മാർ ബന്ധങ്ങളിൽ ഏർപ്പെടാൻ ഉപയോഗിക്കുന്ന വെറുമൊരു ഒഴിവുകഴിവാണ്. വിരസത കൊണ്ടോ മറ്റൊരാളോടുള്ള ആകർഷണം കൊണ്ടോ ബന്ധങ്ങളിൽ ഏർപ്പെടാം. ചിലപ്പോൾ സ്വന്തം ജീവിതം നിങ്ങൾ വിചാരിച്ച പോലെ മുന്നോട്ട് പോകാത്തതുകൊണ്ടും അങ്ങനെ സംഭവിക്കാം, എന്നാൽ ഇതെല്ലാം ദൗർബല്യങ്ങളാണ്. ഒരു ഒഴികഴിവായി ഇതിനെ ഉപയോഗിക്കുന്നവർ ഭീരുക്കളാവാം.'
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Bollywood actor Rohit Roy reveals his surprising stress relief methods: buying watches and shoes, not cars or affairs. Discover his candid views on men`s coping mechanisms.