രേഖ ജയാ ബച്ചനെ ആലിംഗനം ചെയ്യുന്നു, വൈറലാവുന്നത് ബച്ചൻ പുരസ്കാരം വാങ്ങുമ്പോഴുള്ള വീഡിയോ

ജയ ബച്ചൻ, രേഖ | ANI, AFP
ജയ ബച്ചൻ, രേഖ | ANI, AFP

ബിഗ് ബി അമിതാഭ് ബച്ചനും നടി രേഖയും തമ്മിലുണ്ടായിരുന്ന പ്രണയം ബോളിവുഡിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. ജയാ ബച്ചനെ വിവാഹംചെയ്ത ശേഷമാണ് ബച്ചൻ നടിയുമായി അടുപ്പത്തിലായിരുന്നത്. എന്നാൽ ഒരു ഘട്ടത്തിൽ അവർ വേർപിരിഞ്ഞു.

ബച്ചനെ വിവാഹം ചെയ്യാൻ രേഖ ആഗ്രഹിച്ചിരുന്നെങ്കിലും, ജയയുമായുള്ള ബന്ധം വേർപെടുത്താൻ അദ്ദേഹം തയ്യാറല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് രേഖ ബന്ധത്തിൽ നിന്ന് പിന്മാറിയതെന്ന് പറയപ്പെടുന്നു.

രേഖയും ജയയും സൗഹൃദം പങ്കിടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വലിയരീതിയിൽ പ്രചരിക്കുന്നുണ്ട്. അമിതാഭ് ബച്ചനെ മികച്ച നടനായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ജയാ ബച്ചനെ രേഖ ഓടിവന്ന് സ്നേഹത്തോടെ ആലിംഗനം ചെയ്യുന്ന രംഗമാണ് വീഡിയോയിലുള്ളത്. 

'പികു'വിലെ പ്രകടനത്തിനാണ് ബിഗ് ബി മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനായത്. അദ്ദേഹം വേദിയിലേക്ക് നടന്നുവരുന്നതോടെയാണ് ഈ വീഡിയോ ആരംഭിക്കുന്നത്. ഏറ്റവും കൂടുതൽ ശ്രദ്ധേയമായത് രേഖ ജയ ബച്ചന്റെ അടുത്തേക്ക് ഓടിച്ചെന്ന് അവരെ സ്നേഹത്തോടെ കെട്ടിപ്പിടിച്ചതാണ്. പുരസ്കാരം സ്വീകരിക്കുന്ന അമിതാഭ് ബച്ചനെ കാണാനായി ഇരുവരും ഒരുമിച്ച് നിൽക്കുന്നതും കാണാം. അപൂർവനിമിഷമെന്നാണ് ആരാധകർ ഇതിനെ വിശേഷിപ്പിച്ചത്.

നിരവധി ക്ലാസിക് സിനിമകളിൽ (classic cinema) രേഖയും അമിതാഭ് ബച്ചനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. യഷ് ചോപ്രയുടെ 1981-ൽ പുറത്തിറങ്ങിയ 'സിൽസില'യാണ് അവർ ഒന്നിച്ച അവസാനത്തെ ചിത്രം. ഈ സിനിമയിൽ ജയ ബച്ചനും അഭിനയിച്ചിരുന്നു.

2001-ൽ സിമി ഗരേവാളിന് നൽകിയ അഭിമുഖത്തിൽ, അമിതാഭ് ബച്ചനെ സ്നേഹിച്ചിരുന്നോ എന്ന ചോദ്യത്തിന് അതൊരു മണ്ടൻ ചോദ്യമാണെന്നായിരുന്നു രേഖയുടെ മറുപടി. അദ്ദേഹത്തെ ആവേശത്തോടെയും അന്ധമായും , സ്നേഹിക്കാതിരിക്കുന്ന ആരുമില്ലെന്നും താനും അക്കാര്യം നിഷേധിക്കുന്നില്ലെന്നും അവർ പറഞ്ഞു. "അദ്ദേഹവുമായി ഒരിക്കലും ഒരു വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നില്ല, അതാണ് സത്യം. വിവാദങ്ങളിലും ഊഹാപോഹങ്ങളിലും യാതൊരു സത്യവുമില്ലായിരുന്നു," എന്നും അവർ കൂട്ടിച്ചേർത്തു. അമിതാഭ് ബച്ചനും ജയ ബച്ചനും 1973 ജൂണിൽ വിവാഹിതരായി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Viral video of Rekha and Jaya Bachchan sharing a warm moment, Context of Amitabh Bachchan's Piku award win, Historical look back at the Silsila movie controversy, Rekha's candid 2001 interview regarding Amitabh Bachchan