മൂന്ന് വിവാഹബന്ധങ്ങൾ, എണ്ണമറ്റ പ്രണയങ്ങൾ; ടോം ക്രൂസിന് മനോഹരമായി ചുംബിക്കാനറിയാമെന്ന് മുൻകാമുകി

ഹോളിവുഡ് ഐക്കൺ, സെക്‌സ് സിംബൽ...അങ്ങനെ കുറേ വിളിപ്പേരുകളുണ്ട് ഹോളിവുഡ് നടൻ ടോം ക്രൂസിന്. ലോകത്തിലെ ഏറ്റവും ധനികരായ താരങ്ങളിലൊരാൾ കൂടിയാണ് അദ്ദേഹം. തന്റെ പ്രണയബന്ധങ്ങളുടെ കാര്യത്തിലും അദ്ദേഹം വ്യത്യസ്തനാണ്.
ടോമിന്റെ ആദ്യത്തെ പ്രണയിനി ലോറി ഹോബ്‌സ് ആണ്. സെന്റ്.സേവ്യർ ഹൈസ്‌കൂളിൽ ഒരുമിച്ച് പഠിക്കുമ്പോഴാണ് ആ പ്രണയം തുടങ്ങുന്നത്. 'നാണംകുണുങ്ങി' എന്നാണ് ടോമിനെ ലോറി പിന്നീട് വിശേഷിപ്പിച്ചത്. 'മനോഹരമായി ചുംബിക്കുന്നതെങ്ങനെ' എന്ന് താനാണ് ടോമിനെ പഠിപ്പിച്ചതെന്നും ലോറി അവകാശപ്പെട്ടു. 18-ാം വയസ്സിലെ ക്രൂസിന്റെ കാമുകിയെന്ന് അവകാശപ്പെട്ടുകൊണ്ട് ഡയാന കോക്‌സ് എന്നൊരു യുവതി വർഷങ്ങൾക്കുശേഷം രംഗത്തുവന്നിരുന്നു. പ്രണയകാലത്തെ തങ്ങളുടെ ചിത്രങ്ങളും അവർ അന്ന് പുറത്തുവിട്ടു. ഒരു പാർട്ടിക്കുശേഷമാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ഒറ്റനോട്ടത്തിൽ പരസ്പരം ഇഷ്ടംതോന്നി. രണ്ടുവർഷത്തോളം ഇരുവരും ഡേറ്റ് ചെയ്തു. അതിനിടയിൽ പ്രശ്‌നങ്ങളായി. ഭയങ്കരമായി നിയന്ത്രിക്കുന്നയാളായിരുന്നു ടോം എന്നും ആ സ്വഭാവം തനിക്ക് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും ഡയാന വെളിപ്പെടുത്തി.
Content Highlights: explore tom cruise romantic history, from early loves to high-profile marriages and breakups