മെസ്സിയുടെ അമ്മ അപമാനിച്ചെന്ന് മോഡൽ പറഞ്ഞു, മാധ്യമപ്രവർത്തകയുമായി മെസ്സി പ്രണയത്തിലെന്നും വാർത്ത

2017-ലാണ് ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയും (Lionel Messi) അന്റോണെല്ല റൊക്കൂസോയും വിവാഹിതരാവുന്നത്. ബാല്യകാലസുഹൃത്തുക്കൾ കൂടിയായിരുന്നു ഇരുവരും. ആദ്യമായി കണ്ടുമുട്ടുമ്പോൾ മെസ്സിക്ക് എട്ടുവയസ്സാണ് പ്രായം. അന്റോണെല്ലയ്ക്ക് ഏഴും. അധികം വൈകാതെ ഇരുവർക്കുമിടയിൽ നല്ല സൗഹൃദമുണ്ടായി. ഫുട്ബോൾ കരിയറിനായി മെസി അർജന്റീന വിട്ടപ്പോൾ, ആ ബന്ധത്തിനൊരു ചെറിയ ബ്രേക്ക് വന്നു. എങ്കിലും അന്റോണെല്ലയ്ക്ക് ഒരു അത്യാവശ്യം വന്നപ്പോൾ മെസി ഓടിയെത്തി. സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുന്നതും അപ്പോഴാണ്.
രണ്ടു കുഞ്ഞുങ്ങളുണ്ടായ ശേഷമാണ് ഇരുവരും വിവാഹിതരാവുന്നതും. അതിനുശേഷവും മുമ്പും മെസിയുടെ കരിയറിനെ ഏറ്റവും മികച്ച രീതിയിൽ പിന്തുണച്ചയാളുകളിൽ ഒരാൾ കൂടിയാണ് അന്റോണെല്ല. വർഷങ്ങളായി വളരെ മനോഹരമായിട്ടാണ് ഇരുവരുടെയും ജീവിതം മുന്നോട്ടുപോകുന്നത്. എന്നാൽ അതിനിടയിലും മെസിയുടെ ജീവിതത്തിൽ സ്ഥിരീകരിക്കപ്പെടാത്ത ഒരുപാട് പ്രണയബന്ധങ്ങളുണ്ടായിട്ടുണ്ട്.
Content Highlights: Model Andrea Rincón claimed a past relationship with Messi in early 2026. Model Macarena Lemos alleged that Messi's mother once insulted her. Rumours involving journalist Sofi Martínez and Luciana Salazar addressed. Lionel Messi and Antonela Roccuzzo's enduring relationship history.