കുക്കുറെയ്യയുടെ മുടിക്കുപിന്നിലൊരു രഹസ്യമുണ്ട്; ഇങ്ങനെ ചെയ്യുന്നത് മകനുവേണ്ടി

സ്പാനിഷ് ഫുട്‌ബോൾ ടീമിലെ കരുത്തനായ കളിക്കാരൻ മാത്രമല്ല മാർക്ക് കുക്കുറെയ്യ (Marc Cucurella). പല കാര്യങ്ങളാൽ തികച്ചും വ്യത്യസ്തനാണ് അദ്ദേഹം. നീട്ടിവളർത്തിയ ചുരുണ്ടമുടിയാണ് അദ്ദേഹത്തിന്റെ ഐഡന്റിറ്റി. മത്സരസമയത്താണെങ്കിലും പ്രാക്ടീസ് ചെയ്യുമ്പോഴാണെങ്കിലും അദ്ദേഹം മുടി കെട്ടിവെക്കാറുമില്ല. മുടി നീട്ടിവളർത്തിയ ഫുട്‌ബോൾ താരങ്ങളേറെയുണ്ട്. പക്ഷേ അവരെല്ലാം അത് കളിക്കളത്തിൽ കെട്ടിവെക്കാറുമുണ്ട്. എന്നാൽ കുക്കുറെയ്യയുടെ കാര്യം അങ്ങനെയല്ല.
ലോകകപ്പിനുമുമ്പ് മാധ്യമപ്രവർത്തകർ കുക്കുറെയ്യയോട് ഒരു കാര്യം ചോദിച്ചു. ''ലോകകപ്പിൽ സ്‌പെയിൻ വിജയിക്കുകയാണെങ്കിൽ തലമുടി കളയുമോ?'' എന്നതായിരുന്നു ആ ചോദ്യം. എന്നാൽ അതിന് അദ്ദേഹം നൽകിയ മറുപടിയിങ്ങനെ, ''ഇല്ല, എന്റെ മുടി വളരെ പവിത്രമായതാണ് (sacred)''.
Content Highlights: Marc Cucurella maintains his long, curly hair so his autistic son, Mateo, can easily identify him on the football pitch. The diagnosis of Mateo's autism in 2022 transformed the family's approach to life and career decisions