നൂപുർ സനോണിന്റെ വിവാഹച്ചടങ്ങിൽ കൈകോർത്ത് പിടിച്ച് ദിഷയും തൽവീന്ദറും, ഇരുവരും പ്രണയത്തിലോ?

കൃതി സനോണിന്റെ സഹോദരി നൂപുർ സനോണിന്റെ വിവാഹച്ചടങ്ങിൽ, ദിഷ പഠാനിയും പഞ്ചാബി ഗായകൻ തൽവീന്ദറും കൈകോർത്ത് പിടിച്ച് പ്രത്യക്ഷപ്പെട്ടതോടെ, ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ ശക്തമാകുന്നു. നൂപുർ സനോണിന്റെയും സ്റ്റെബിൻ ബെന്നിന്റെയും വിവാഹത്തിൽ പങ്കെടുക്കാൻ ദിഷയ്‌ക്കൊപ്പം അടുത്ത സുഹൃത്തായ മൗനി റോയിയും ഉണ്ടായിരുന്നു. ചടങ്ങിൽ നിന്നുള്ള നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
പൊതുവേദികളിൽ തന്റെ മുഖം മറച്ചുവെക്കുന്ന ശീലമുള്ള തൽവീന്ദർ, വൈറൽ വീഡിയോയിൽ ദിഷയുമായി സംസാരിക്കുന്നത് കാണാം. ദിഷയും തൽവീന്ദറും കൈകോർത്ത് പിടിച്ചാണ് നിൽക്കുന്നത്.
മൗനി റോയിയുടെ ഭർത്താവ് സൂരജ് നമ്പ്യാരുമായി ഇരുവരും തമാശകൾ പങ്കുവെച്ച് ചിരിക്കുന്നതും വീഡിയോയിലുണ്ട്. ഈ വീഡിയോ റെഡ്ഡിറ്റിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വലിയ ചർച്ചകൾക്ക് വഴിതെളിച്ചു. 'ദിഷ കണ്ടുമുട്ടുന്നവരുമായി പെട്ടെന്ന് തന്നെ അടുത്ത ബന്ധം സ്ഥാപിക്കാറുണ്ട്' എന്നായിരുന്നു ഒരാളുടെ കമന്റ്. 'ഇവർ നല്ലൊരു ജോഡിയാണ്, ഈ ബന്ധം വിവാഹത്തിലെത്തുകയാണെങ്കിൽ അത് ദിഷയുടെ ജീവിതത്തിലെ വലിയൊരു മാറ്റമായിരിക്കും' എന്ന് മറ്റൊരാൾ കുറിച്ചു.
ഉദയ്പൂർ വിമാനത്താവളത്തിലും ഇരുവരെയും ഒന്നിച്ചു കണ്ടതോടെയാണ് ഇവർ പ്രണയത്തിലാണെന്ന സംശയം ആരാധകർക്കിടയിൽ ബലപ്പെട്ടത്. വിമാനത്താവളത്തിൽ വെച്ചും തൽവീന്ദർ മാസ്‌ക് ഉപയോഗിച്ച് തന്റെ മുഖം മറച്ചിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് അർഷാദ് വാർസിക്കൊപ്പം ഗോവയിലായിരുന്ന ദിഷയെ ഒരു അപരിചിതനായ വ്യക്തിക്കൊപ്പം കാറിനുള്ളിൽ കണ്ടിരുന്നു. അന്ന് ആ വ്യക്തിയുടെ മുഖം വ്യക്തമല്ലായിരുന്നെങ്കിലും, അത് തൽവീന്ദർ തന്നെയായിരിക്കാം എന്നാണ് ഇന്റർനെറ്റിലെ പുതിയ കണ്ടെത്തലുകൾ.
തങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള ഗോസിപ്പുകളോട് ദിഷ പഠാനിയോ തൽവീന്ദറോ ഇതുവരെ അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചിട്ടില്ല. മുമ്പ് ടൈഗർ ഷ്രോഫുമായി ദിഷ പ്രണയത്തിലായിരുന്നു. 2022 പകുതിയോടെ ഇവർ പിരിഞ്ഞതായി റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും, തങ്ങൾ പ്രണയത്തിലാണെന്ന് ഇരുവരും ഒരിക്കലും പരസ്യമായി സമ്മതിച്ചിരുന്നില്ല.
തങ്ങൾ തമ്മിൽ വേർപിരിഞ്ഞെന്ന വാർത്തകൾക്കിടെ 'കോഫി വിത്ത് കരൺ' എന്ന പരിപാടിയിൽ താൻ സിംഗിൾ ആണെന്ന് ടൈഗർ ഷ്രോഫ് വെളിപ്പെടുത്തിയിരുന്നു. ബ്രേക്കപ്പ് വാർത്തകൾ ഉണ്ടെങ്കിലും ടൈഗറിന്റെ കുടുംബവുമായി ദിഷ ഇപ്പോഴും അടുത്ത ബന്ധം പുലർത്തുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ടൈഗറിന്റെ അമ്മ ആയിഷ ഷ്രോഫുമായും സഹോദരി കൃഷ്ണ ഷ്രോഫുമായും ദിഷ പലപ്പോഴും സംവദിക്കാറുണ്ട്.
'കങ്കുവ' എന്ന തമിഴ് പീരിയഡ് ആക്ഷൻ സിനിമയിലാണ് ദിഷ അവസാനമായി അഭിനയിച്ചത്. സൂര്യ നായകനായ ഈ ചിത്രം വലിയ കാൻവാസിൽ ഒരുങ്ങിയ ഒരു ഫാന്റസി ചിത്രമായിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Disha Patani and Talwinder Singh spotted holding hands at a wedding, sparking dating rumors. Are they in love? See viral wedding videos.