ആശ ഭോസ്‌ലെയുടെ മകൾ മരിച്ചത് സ്വയം വെടിയുതിർത്ത്, അച്ഛനെ മായ്ച്ചുകളഞ്ഞെന്ന് അവർ പറഞ്ഞിരുന്നു

ആശ ഭോസ്‌ലെ | AFP
ആശ ഭോസ്‌ലെ | AFP

നിത്യഹരിത ഗായിക ആശ ഭോസ്‌ലെയ്ക്ക് മൂന്ന് മക്കളായിരുന്നു. രണ്ടാൺമക്കളും ഒരു മകളും. മാധ്യമരംഗത്ത് സ്വന്തമായി വ്യക്തിമുദ്ര പതിപ്പിച്ച ഒരു കോളമിസ്റ്റായിരുന്നായിരുന്നു മകൾ വർഷ, വ്യത്യസ്തമായ കാഴ്ചപ്പാടുകളുടെ പേരിൽ പ്രശസ്ത. അച്ഛനും അമ്മയും തമ്മിലുള്ള ദാമ്പത്യപ്രശ്നങ്ങൾ കുഞ്ഞുനാളിൽ തന്നെ കാണേണ്ടി വന്നിരുന്നു വർഷ ഭോസ്‌ലെയ്ക്ക്. ഒരിക്കൽ തന്റെ അച്ഛൻ ഗണപത്റാവു ഭോസ്‌ലെയുടെ ഓർമ്മകൾ മായ്ച്ചുകളഞ്ഞതായി അവർ വെളിപ്പെടുത്തി. അമ്മയെക്കുറിച്ചുള്ള തന്റെ ആദ്യ ഓർമ്മ, രാത്രി വൈകി ഡോർബെൽ അടിക്കുന്നതിന്റെ ഒരു ദൃശ്യമായിരുന്നുവെന്നും അവർ പറഞ്ഞിട്ടുണ്ട്. ആരോടെന്നില്ലാതെ കരയുന്ന ഒരു സ്ത്രീ, അവർ അവളെ ഉറക്കാൻ ശ്രമിക്കുകയായിരുന്നു. അച്ഛൻ അമ്മയെ പാട്ടുപാടാൻ നിർബന്ധിച്ചപ്പോൾ, വർഷയ്ക്ക് പുറത്തേക്ക് പോകണമെന്ന് തോന്നി, അച്ഛന്റെ പതിവ് രീതികൾ അവൾക്ക് പരിചിതമായിരുന്നു.

"ഞാൻ എന്റെ അച്ഛനെ എന്റെ ഓർമ്മയിൽ നിന്ന് മായ്ച്ചുകളഞ്ഞു, അതോടൊപ്പം എന്റെ ബാല്യകാലത്തിന്റെ ഒരു ഭാഗവും: ഡിഫൻസ് മെക്കാനിസം (defence mechanism) എന്നാണ് ആളുകളിതിനെ വിളിക്കുന്നത്. ഞങ്ങളുടെ പഴയ പാചകക്കാരിയിൽ നിന്ന് ഞാൻ കേൾക്കുന്ന വൃത്തികെട്ട കഥകൾ വെച്ച് നോക്കുമ്പോൾ, ഞാൻ അത് തീർച്ചയായും ചെയ്യേണ്ടിയിരുന്നു. പുരാതന കാലം മുതൽ തിരക്കഥാകൃത്തുക്കൾക്കും നോവലിസ്റ്റുകൾക്കും പ്രചോദനമായ കഥകളാണിത്, വിധേയത്വമുള്ള സ്ത്രീത്വത്തിനുമേൽ അടിച്ചേൽപ്പിക്കപ്പെട്ട അപമാനങ്ങളുടെ കഥകൾ."-വർഷ ഒരിക്കൽ പറഞ്ഞു.

മുംബൈയിലെ എൽഫിൻസ്റ്റോൺ കോളേജിലാണവർ പഠിച്ചത്. കോളേജിൽ കുറഞ്ഞ ഹാജരോടെ നല്ല മാർക്ക് നേടിയതിനെക്കുറിച്ചും അധ്യാപികയിൽ നിന്നുണ്ടായ മോശം പ്രതികരണത്തെക്കുറിച്ചും വർഷ പറഞ്ഞിട്ടുണ്ട്. പൊളിറ്റിക്കൽ സയൻസ് വിഭാഗം അധ്യാപികയുടെ പ്രതികരണം ഇങ്ങനെയായിരുന്നു- "ഈ മാർക്ക് നിങ്ങൾക്ക് എങ്ങനെ കിട്ടിയെന്ന് എനിക്ക് ഊഹിക്കാൻ കഴിയും. എന്താണ് വാങ്ങാനും വിൽക്കാനും കഴിയാത്തത്, ഇതൊരു വലിയ രഹസ്യമല്ല. നിങ്ങൾ ഏത് തരത്തിലുള്ള കുടുംബത്തിൽ നിന്നാണ് വരുന്നതെന്ന് എനിക്കറിയാം.-എന്നിങ്ങനെയായിരുന്നു അവരുടെ പ്രതികരണം.

2012-ലെ ആത്മഹത്യ

2012-ലാണ് ആശാ ഭോസ്‌ലെയുടെ മകൾ വർഷ, മുംബൈയിലെ തന്റെ വീട്ടിൽവെച്ച് ലൈസൻസുള്ള തോക്കുകൊണ്ട് സ്വയം നിറയൊഴിച്ച് മരിച്ചത്. ഇന്ത്യ ടുഡേയുടെ റിപ്പോർട്ട് അനുസരിച്ച്, പരിചാരകയും ഡ്രൈവറുമാണ് മരിച്ചനിലയിൽ അവരെ കണ്ടെത്തിയത്. വർഷയ്ക്ക് ദീർഘകാലമായി വിഷാദരോഗമുണ്ടായിരുന്നു, മുമ്പും പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

ഇന്ത്യയിലെ പ്രശസ്ത കായിക പത്രപ്രവർത്തകനായിരുന്ന ഹേമന്ത് കെൻക്രെയായിരുന്നു അവരുടെ ഭർത്താവ്. വർഷയും ഹേമന്തും തമ്മിലുള്ള ബന്ധം സുഗമമായിരുന്നില്ല, പിന്നീടവർ പിരി‍ഞ്ഞു. സാമൂഹിക മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ അനുസരിച്ച്, വർഷ ജീവനൊടുക്കുമ്പോൾ 56 വയസ്സായിരുന്നു. മുമ്പത്തെ ആത്മഹത്യാശ്രമങ്ങൾ അവൾ കഴിച്ചിരുന്ന മരുന്നുകളുടെ സൈഡ് ഇഫക്ടാണെന്ന് കുടുംബം അവകാശപ്പെട്ടിരുന്നു. അതേസമയം, ആശാ ഭോസ്‌ലെയുടെ മൂത്ത മകൻ ഹേമന്ത് ഭോസ്‌ലെ 2015-ൽ അർബുദം ബാധിച്ച് മരിച്ചു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Asha Bhosle passed away in 2026 at the age of 92., Varsha Bhosle was a columnist who struggled with the trauma of her parents' toxic marriage., Varsha revealed she used a defense mechanism to erase memories of her father, Ganpatrao Bhosle., Varsha faced academic challenges and personal struggles before her passing in 2012., The story reflects on the long-term impact of childhood trauma and domestic environments.