''40 വയസ്സായിട്ടും ഒന്നും നടക്കുന്നില്ലെങ്കില്‍ നമുക്ക് കെട്ടാം.'' രണ്ടുവർഷം മുൻപത്തെ ആ സംഭാഷണത്തിൽനിന്നും വിവാഹത്തിലേക്ക്

#അജ്മൽ പഴേരി
ആര്യ,സിബിൻ (ഫോട്ടോ: സിദ്ദീക്കുല്‍ അക്ബര്‍)
ആര്യ,സിബിൻ (ഫോട്ടോ: സിദ്ദീക്കുല്‍ അക്ബര്‍)

കൊച്ചിയുടെ സ്വന്തം ബോള്‍ഗാട്ടി പാലസ്. ഡച്ചുകാര്‍ നിര്‍മിച്ച ആ കൊട്ടാരത്തിന്റെ പരിസരം അപ്പോള്‍ ബഡായി ബംഗ്ലാവിന്റെ സെറ്റുപോലെ തോന്നിപ്പിച്ചു. ചിരിയും പൊട്ടിച്ചിരിയുമൊക്കെയായി സന്തോഷത്തിന്റെ പല വകഭേദങ്ങള്‍ അവിടെ പൊട്ടിവിരിഞ്ഞു. ഗൃഹലക്ഷ്മിയുടെ മുഖചിത്രത്തിനായി ക്യാമറ തയ്യാറായി. പാട്ടിനൊപ്പം നൃത്തമെന്നപോലെ ആര്യയ്‌ക്കൊപ്പം സിബിനും ചേര്‍ന്നുനിന്നു. കോമഡിയും കൗണ്ടറുകളുമായി ഇരുവരും ജീവിതത്തിന്റെ പുതിയ എപ്പിസോഡിന് തുടക്കമിടുകയാണ്. മിനിസ്‌ക്രീനില്‍നിന്ന് തുടങ്ങിയ സൗഹൃദം വിവാഹത്തിലേക്കെത്തുന്നു.

''ഒടുവില്‍ ഞാന്‍ പൂര്‍ണത അനുഭവിക്കുകയാണ്. എന്റെ ഹൃദയവും മനസ്സും സമാധാനത്തിലിരിക്കുന്നതിന്റെ സന്തോഷം കണ്ടെത്തിയിരിക്കുന്നു. നിന്റെ കൈകളില്‍ ഞാനെന്റെ വീട് കണ്ടെത്തി. ശരിയായ സമയത്തെടുത്ത ശരിയായ തീരുമാനം.'' വിവാഹനിശ്ചയത്തിന്റെ ഫോട്ടോയ്‌ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ ആര്യ കുറിച്ച വാക്കുകളിലുണ്ട് പ്രണയം സമ്മാനിച്ച സ്വാസ്ഥ്യത്തിന്റെ ആഴം.

Content Highlights: Malayalam actress Arya and Sibin`s wedding announcement, their love story, and career details. Read more!

Continue reading