ഷോപ്പിങ്ങിൽ എട്ടിന്റെ പണി കിട്ടി നടി തൃഷ കൃഷ്ണൻ; പ്രമുഖ വസ്ത്ര ബ്രാൻഡിനെതിരെ ഗുരുതര ആരോപണം

നടി തൃഷ കൃഷ്ണൻ അടുത്തിടെ തനിക്കുണ്ടായ ഒരു മോശം ഷോപ്പിങ് അനുഭവം പങ്കുവെയ്ക്കുകയുണ്ടായി. പ്രമുഖ ബ്രാൻഡായ 'സാറ'യെ (Zara) തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പരസ്യമായി വിമർശിക്കുകയായിരുന്നു താരം. തനിക്ക് വിയർപ്പ് ഗന്ധം വമിക്കുന്ന വസ്ത്രങ്ങളാണ് അയച്ചുനൽകിയതെന്നതാണ് ആരോപണം.

തൃഷയുടെ പരാതി

വെള്ളിയാഴ്ചയാണ് തൃഷ 'സാറ' ബ്രാൻഡിനെതിരെ ഇൻസ്റ്റഗ്രാമിലൂടെ രംഗത്തെത്തിയത്. താൻ എന്താണ് ഓർഡർ ചെയ്തതെന്ന് താരം വ്യക്തമാക്കിയിട്ടില്ലെങ്കിലും, ദുർഗന്ധം വമിക്കുന്ന വസ്ത്രങ്ങളാണ് തുടർച്ചയായി മൂന്ന് തവണയും തനിക്ക് ലഭിച്ചതെന്ന് തൃഷ അവകാശപ്പെടുന്നു. വസ്ത്രങ്ങൾ പാക്ക് ചെയ്യുന്നതിന് മുൻപ് അവ മണത്തുനോക്കണമെന്നും താരം ആവശ്യപ്പെട്ടു.

"പ്രിയപ്പെട്ട @zara @zaracare, ഒരു ചെറിയ അഭ്യർത്ഥനയുണ്ട്. അടുത്ത തവണ ഹോം ഡെലിവറി ചെയ്യുമ്പോൾ വസ്ത്രങ്ങളിൽ നിന്ന് വിയർപ്പ് ഗന്ധം വരുന്നില്ലെന്ന് ദയവായി ഉറപ്പാക്കുക. ഇത് തുടർച്ചയായ മൂന്നാം തവണയാണ്. തികച്ചും അരോചകമാണ്. പാക്ക് ചെയ്യുന്നതിന് മുൻപെങ്കിലും അതൊന്ന് മണത്തുനോക്കൂ," തൃഷ കുറിച്ചു. ഈ വാർത്ത പുറത്തുവരുമ്പോൾ ബ്രാൻഡിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല.

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകളുടെ പേരിൽ തൃഷ അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി വിജയ്‍യുടെ ജന്മദിനത്തിൽ തൃഷ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവെക്കാറുള്ളത് വലിയ ചർച്ചയായിരുന്നു. ഇതിനിടയിൽ, ഫെബ്രുവരിയിൽ വിജയ്‍യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനത്തിന് അപേക്ഷ നൽകിയതായി വാർത്തകൾ വന്നിരുന്നു. ഇതിനുപിന്നാലെ മാർച്ചിൽ നടന്ന ഒരു വിവാഹച്ചടങ്ങിൽ ഇരുവരും ഒന്നിച്ചെത്തിയതും വിവാദങ്ങൾക്ക് ആക്കം കൂട്ടി.

ഈ വർഷം വിജയ്‍ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ''To the person who makes it all worth it, HBD 00:00'' എന്നാണ് തൃഷ ക്യാപ്ഷനിട്ടത്. വിജയ്‍യെ സ്നേഹത്തോടെ നോക്കുന്ന ഒരു ചിത്രവും താരം പങ്കുവെച്ചു. അവർക്ക് മുന്നിലായി അഞ്ച് ജന്മദിന കേക്കുകൾ ഉണ്ടായിരുന്നു, ഇതിൽ മൂന്നെണ്ണം തിരാമിസു കേക്കുകളായിരുന്നു. വിജയ് തന്റെ ജന്മദിനം അർദ്ധരാത്രിയിൽ തൃഷയോടൊപ്പമാണ് ആഘോഷിച്ചതെന്ന് ക്യാപ്ഷനിലൂടെ താരം സൂചിപ്പിക്കുകയും ചെയ്തു.

സൂര്യ നായകനായി എത്തിയ, ആർ.ജെ. ബാലാജി സംവിധാനം ചെയ്ത 'കറുപ്പ്' എന്ന ചിത്രത്തിലാണ് തൃഷ അവസാനമായി അഭിനയിച്ചത്. ചിത്രം ലോകമെമ്പാടുനിന്നുമായി 300 കോടിയിലധികം രൂപ കളക്ഷൻ നേടുകയും വലിയ വിജയമായി മാറുകയും ചെയ്തു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Trisha Krishnan publicly criticized Zara for receiving clothes with a sweat odor., This marks the third consecutive time the actress faced this quality control issue., Trisha urged the brand to ensure quality checks before home delivery., No official response has been issued by Zara regarding the incident., Trisha remains in the spotlight amidst personal life rumors and recent film success.