എല്ലാവരും ക്ലോൺ പോലെ, സ്വയം ജീവനോടെ നിലനിർത്തുക-ശ്രിയ ശരൺ

ശ്രിയ ശരൺ | PTI
ശ്രിയ ശരൺ | PTI

പുതിയ ഫാഷൻ ട്രെൻഡുകളെപ്പറ്റിയും തന്റെ വ്യക്തിപരമായ രീതികളെപ്പറ്റിയും മനസ്സുതുറക്കുകയാണ് നടി ശ്രിയ ശരൺ. സ്റ്റൈൽ എന്നത് നമ്മളാരാണെന്നതിൻ്റെ പ്രതിഫലനമാണെന്ന് ശ്രിയ പറയുന്നു. എന്നെ കൂടുതൽ സ്നേഹിക്കാൻ ഞാൻ പഠിച്ചു, മറ്റുള്ളവരുടെ അഭിപ്രായങ്ങളെ അധികം ഗൗനിക്കാതായി. സ്വയം ഞാനൊരു സ്റ്റൈൽ രൂപപ്പെടുത്തിയെന്ന് കരുതുന്നു. തീർച്ചയായും, ഇതിന് വളരെ സമയമെടുത്തു, ആവശ്യത്തിലുമധികം സമയം. പക്ഷെ ഞാനിവിടെയെത്തിയതിൽ എനിക്ക് സന്തോഷമുണ്ട്- ശ്രിയ പറഞ്ഞു.

പ്രചോദനത്തിനായി പുറത്തേക്ക് നോക്കുന്നതിനു പകരം, തനിക്കെന്താണോ അനുയോജ്യം അത് മനസ്സിലാക്കി, അതിൽ ഉറച്ചുനിൽക്കുന്നതിലാണ് വിശ്വസിക്കുന്നതെന്നും HT City Showstoppers-ന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. "ട്രെൻഡുകൾ പിന്തുടരുന്നതിൽ വിശ്വസിക്കുന്നില്ല. സ്വയം അനുയോജ്യമാകുന്നത് മനസ്സിലാക്കുന്നതിലാണ് വിശ്വസിക്കുന്നത്. സ്വയം സത്യസന്ധമായിരിക്കുകയെന്നാൽ ഞാനാരോണോ അതിനോട് ചേർന്നുനിൽക്കുകയാണ്. ഫാഷൻ എന്നുവെച്ചാൽ ഞാൻ ആരാണോ അതിനെ മാറ്റുക എന്നതല്ല, ഞാനാരാണോ അത് പ്രകടിപ്പിക്കുക എന്നതാണ്. എനിക്ക് ചില കാര്യങ്ങൾ കാലാതീതമാണ് - കൈകൊണ്ട് അച്ചടിച്ചത്, ഇന്ത്യൻ വിദ്യകൾ ഉപയോഗിച്ചുണ്ടാക്കിയത്, അല്ലെങ്കിൽ നമ്മുടെ പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നത്, അതെല്ലാം എന്നെ എൻ്റെ വേരുകളിലേക്ക് തിരികെ കൊണ്ടുപോകുന്നു. ഞാൻ രാജസ്ഥാനിൽ നിന്നാണ് വരുന്നത്, എപ്പോഴൊക്കെ ഞാനവിടെ നിന്നുള്ള സാരിയോ വസ്ത്രങ്ങളോ ധരിക്കുമ്പോഴും ആ ഭാഗവുമായി വീണ്ടും ബന്ധിപ്പിക്കുന്നത് രസകരമാണ്." -അവർ പറഞ്ഞു.

അതേസമയം, വ്യക്തിപരമായ സ്റ്റൈൽ എപ്പോഴും പരിണമിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു. എൻ്റെ ഒരു ഭാഗം ലളിതമായ വെള്ള കുർത്ത, സുഖപ്രദമായ കുർത്തകൾ, ഷോർട്ട്സ്, ജീൻസ്, ഹീൽസിന് പകരം ചപ്പൽ, സ്നീക്കേഴ്സ്, അയഞ്ഞ ജീൻസ് എന്നിവ ഇഷ്ടപ്പെടുന്നു. മനോഹരമായി നിർമ്മിച്ച ബ്ലൗസുകൾ, കൈകൊണ്ട് നെയ്ത സാരികൾ എന്നിവയും ഇഷ്ടമാണ്.

സൗന്ദര്യ ട്രെൻഡുകൾ കൂടുതൽ ഏകീകൃതമാവുന്നതിനോടും സമാനതകളെ സോഷ്യൽ മീഡിയ പിന്തുണയ്ക്കുന്നതിനോടുമുള്ള തന്റെ എതിർപ്പും ശ്രിയ പ്രകടിപ്പിച്ചു. ആളുകൾ തങ്ങളെ അതുല്യരാക്കുന്ന കാര്യങ്ങളിൽ മുറുകെ പിടിക്കണമെന്നാണ് ശ്രിയയുടെ പക്ഷം. "എല്ലാവരും അവരുടെ മുഖം വളരെ തികഞ്ഞതായിരിക്കണം എന്ന് ആഗ്രഹിക്കുന്നു, ഒരു ഘട്ടത്തിൽ അത് ഭയപ്പെടുത്തുന്നതായി മാറുന്നു, കാരണം എല്ലാവരും മറ്റൊരാളുടെ ക്ലോൺ പോലെയാവുകയാണ്. ട്രെൻഡുകൾ പിന്തുടരുന്നത് നല്ലതാണ്, പക്ഷെ ആ പ്രക്രിയയിൽ സ്വയം ജീവനോടെ നിലനിർത്തുക. ഫാഷനബിളാവാൻ ശ്രമിക്കുമ്പോൾ നിങ്ങളെത്തന്നെ നഷ്ടപ്പെടുത്തരുത്"- ശ്രിയ പറഞ്ഞുനിർത്തി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Prioritizing authenticity over fleeting social media beauty trends., The cultural significance and timeless appeal of the Indian sari., Advocating for slow fashion and supporting traditional craftsmanship., Viewing fashion as a form of personal expression rather than imitation., Encouraging women to invest in jewelry and clothing that holds personal meaning.