വിവാഹശേഷം രശ്മിക മന്ദാന പരമ്പരാഗത വസ്ത്രങ്ങളിലേക്കോ? ലക്ഷങ്ങൾ വിലയുള്ള താരത്തിന്റെ ഐവറി സാരി

ഫെബ്രുവരി 26-ന് ഉദയ്പൂരിൽ വെച്ചായിരുന്നു രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹം. വിവാഹശേഷവും പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞാണ് രശ്മിക പലപ്പോഴും പൊതുവേദികളിലെത്തിയത്. വിവാഹ ചടങ്ങിലെ സ്വർണ്ണാഭരണങ്ങൾ മുതൽ എല്ലാ ച‍ടങ്ങുകളിലും പരമ്പരാഗതശൈലിയിലുള്ള വസ്ത്രങ്ങളായിരുന്നു അവരുടേത്. അത് ഫാഷൻ ലോകത്തെയും ആരാധകരെയും ഒരുപോലെ വിസ്മയിപ്പിച്ചിരുന്നു.

ഏറ്റവും ഒടുവിലായി, ഒരു അവാർഡ് പരിപാടിയിൽ രശ്മിക ഐവറി കളർ സാരിയും ചുവന്ന ബ്ലൗസുമണിഞ്ഞ് എത്തിയിരുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ താരത്തിന്റെ സ്റ്റൈലിസ്റ്റ് ഗൗർവി സത്യർത്തിയാണ് ഈ വസ്ത്രം മൃണാളിനി റാവുവിന്റെ ശേഖരത്തിൽ നിന്നുള്ളതാണെന്ന് സ്ഥിരീകരിച്ചത്.

ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം ഈ സാരിയുടെ വില 1,68,000 രൂപയാണ്. ഈ സാരിയിൽ ഫ്ലോറൽ സർദോസി ബോർഡറുകൾ നൽകിയിട്ടുണ്ട്.

കൈകൾക്ക് പ്രത്യേക ഭംഗി നൽകുന്ന 'കേപ്പ് സ്ലീവ്' ഉള്ള ചുവന്ന എംബ്രോയ്ഡറി ബ്ലൗസാണ് ഇതിനൊപ്പം താരം ധരിച്ചത്. ആകർഷണീയത ഒട്ടും ചോർന്നുപോകാതെ തന്നെ വസ്ത്രത്തിന് ഒരു പ്രത്യേക ഭംഗി നൽകാൻ ഈ ബ്ലൗസിന് സാധിച്ചു. "നിങ്ങളെ, ഞങ്ങളുടെ വസ്ത്രത്തിൽ കാണുന്നത് എപ്പോഴും സന്തോഷമാണ്. ഈ സാരിയിൽ നിങ്ങൾ അതിസുന്ദരിയായിരിക്കുന്നു," എന്നായിരുന്നു മൃണാളിനി റാവുവിന്റെ ഔദ്യോഗിക പേജ് ഇതിനോട് പ്രതികരിച്ചത്.

മേക്കപ്പും ആഭരണങ്ങളും
തന്റെ ലുക്ക് പൂർണ്ണമാക്കാൻ വളരെ ലളിതവും മനോഹരവുമായ മേക്കപ്പാണ് രശ്മിക തിരഞ്ഞെടുത്തത്. മാറ്റ് ഫിനിഷിലുള്ള ന്യൂട്രൽ ബേസ്, ബ്രൗൺ ഷേഡിലുള്ള സ്മോക്കി ഐഷാഡോ, കവിളുകളിൽ നേരിയ ബ്ലഷ്, ഹൈലൈറ്റർ എന്നിവ മുഖത്തിന് തിളക്കം നൽകി. ന്യൂഡ് ഷെയ്ഡ് എന്ന് തോന്നിപ്പിക്കുന്ന ഇളം ചുവപ്പ് ലിപ്സ്റ്റിക്കാണ് താരം ഉപയോഗിച്ചത്. നടുവിൽ വകഞ്ഞെടുത്ത മുടിയിൽ‍ പോണിടെയിൽ ഹെയർസ്റ്റൈലാണ് ചെയ്തത്. ചുവന്ന ബ്ലൗസിന് അനുയോജ്യമായ രീതിയിൽ പച്ചക്കല്ല് പതിപ്പിച്ച കമ്മലുകളും വലതുകൈയിൽ വളകളും ഇടതുകൈയിൽ വാച്ചും അണിഞ്ഞിരുന്നു. എന്നാൽ എല്ലാവരുടെയും ശ്രദ്ധ കവർന്നത് താരത്തിന്റെ മംഗൾസൂത്ര (താലി) ആയിരുന്നു. ഇതോടൊപ്പം നെറ്റിയിലെ സിന്ദൂരവും ചെറിയ ചുവന്ന പൊട്ടും ലുക്കിനെ പൂർണ്ണമാക്കി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Features Rashmika Mandanna's Rs 1.68 lakh ivory silk saree by designer Mrinalini Rao., Details the floral zardosi borders and cape-sleeve red blouse styling., Highlights the complete look including makeup, jewelry, and post-wedding styling., Mentions the specific aesthetic choices like the mangalsutra and sindoor.