കുർത്തയും പൈജാമയും തോർത്തും അണിഞ്ഞ് വിമാനത്താവളത്തിലെത്തിയിരുന്ന നാനാ പടേക്കർ

ഫോട്ടോ: PTI
ഫോട്ടോ: PTI

ബോളിവുഡിൽ ഉയരങ്ങൾ കീഴടക്കുമ്പോഴും, തന്റെ നാടിന്റെ മണ്ണും അവിടുത്തെ കർഷകരുമായിരുന്നു നാനാ പടേക്കറുടെ മനസ്സിലുണ്ടായിരുന്നത്. അദ്ദേഹം ആഗ്രഹിച്ചതും ഒരു ലളിതമായ ജീവിതം തന്നെയാണ്. പുണെയിലെ ഫാം ഹൗസിൽ വരുമ്പോഴെല്ലാം തനിക്കാവശ്യമായ ഭക്ഷണമുണ്ടാക്കിയതെല്ലാം അദ്ദേഹം തന്നെ. അതിനൊപ്പം അവിടെത്തുന്നവർക്കും സ്‌നേഹത്തോടെ ഭക്ഷണം വിളമ്പിക്കൊടുത്തു. പശുക്കളും കാളകളുമായിരുന്നു ആ ഫാം ഹൗസിൽ അദ്ദേഹത്തിന് കൂട്ട്.

മുംബൈയിലെത്തുമ്പോഴും ആ ജീവിതം അദ്ദേഹം മറന്നില്ല. ബോളിവുഡിന്റെ പളപളപ്പ് താരത്തെ കീഴടക്കിയതുമില്ല. തന്റെ വസ്ത്രത്തിൽ പോലും ആ ലാളിത്യം കൊണ്ടുവരാൻ നാനാ ശ്രമിച്ചു. സിനിമയുടെ പ്രീമിയറുകൾക്കും മറ്റും അദ്ദേഹമെത്തിയത് ആ ലളിതമായ വസ്ത്രത്തിലാണ്. വെള്ളയോ അല്ലെങ്കിൽ ഇളംനിറത്തിലുള്ളതോ ആയ കുർത്ത, ഒപ്പം വെള്ള പൈജാമ, ഒപ്പം ഗാംചയും.

(ഭാരം കുറഞ്ഞ, പരുക്കൻ പരുത്തിത്തുണിയിൽ നിർമ്മിച്ച ഒരു ദീർഘചതുരാകൃതിയിലുള്ള തുണിയാണ് ഗാംച. പ്രധാനമായും ചുവപ്പ്, വെള്ള നിറങ്ങളിലാണിത് ഉണ്ടാവുക. ഒപ്പം ഒരു ബോർഡറുമുണ്ടാവും. തോർത്തായും സ്‌കാർഫായും തലയിൽ കെട്ടുന്ന തുണിയായും ഇതുപയോഗിക്കുന്നു). ചിലപ്പോഴൊക്കെ ഒരു ഗാന്ധിത്തൊപ്പിയും അദ്ദേഹം അണിയും. കൂടെ സാധാരണ ചെരിപ്പും. സിനിമാ പ്രീമിയറുകൾക്കും എയർപോർട്ടിലുമെല്ലാം ഈ ലുക്കിൽ അദ്ദേഹമെത്തി.

നാനായെ സംബന്ധിച്ചിടത്തോളം ഇതൊരു വ്യക്തിത്വത്തിന്റെ പ്രഖ്യാപനം കൂടിയായിരുന്നു. വർഷങ്ങൾക്കുമുമ്പ് കോട്ടൺഷർട്ടും പാന്റുമായിരുന്നു അദ്ദേഹത്തിന്റെ ചോയ്‌സ്. എന്നാൽ കൃഷിയെന്ന സ്വപ്‌നം മനസ്സിൽ വേരുറച്ചതോടെ, അതെല്ലാം മാറി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Nana Patekar leads a remarkably simple and down-to-earth lifestyle., He manages a farm house in Pune, taking care of cattle and cooking his own meals., He rejects Bollywood glamour, preferring traditional attire like kurta, pyjama, and gamcha.