കഴിഞ്ഞദിവസമാണ് നടൻ നാനാ പടേക്കർ അന്തരിച്ചത്. ഗോവയിലെ വീട്ടിൽവെച്ച് ഹൃദയാഘാതം മൂലമായിരുന്നു മരണം. ബോധംകെട്ടുവീണ അദ്ദേഹത്തെ ആസ്പത്രിയിലെത്തിച്ചെന്നും 45 മിനിറ്റ് സിപിആർ നൽകിയെന്നും എന്നിട്ടും രക്ഷിക്കാൻ കഴിഞ്ഞില്ലെന്നുമാണ് ആദ്യം വന്ന വാർത്തകൾ. എന്നാലിപ്പോൾ അസ്വാഭാവികമരണത്തിന് കേസെടുത്തിരിക്കുകയാണ് ഗോവ പോലീസ്. ആസ്പത്രിയിലെത്തിക്കുമ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നുവെന്നും പോലീസ് പറയുന്നു.

പുണെയിലെത്തിച്ച മൃതദേഹം അദ്ദേഹത്തിന്റെ ഡോൺജെയിലെ ഫാം ഹൗസിലാണ് സംസ്‌കരിച്ചത്. ഔദ്യോഗികബഹുമതികളോടെയായിരുന്നു ചടങ്ങുകൾ. വ്യാഴാഴ്ച രാത്രിയാണ് സംസ്‌കാരച്ചടങ്ങുകൾ നടന്നത്. ചലച്ചിത്രരംഗത്തുനിന്നുള്ളവരും സുഹൃത്തുക്കളുമെല്ലാം നാനയെ അവസാനമായി ഒരുനോക്ക് കാണാനെത്തി.

നാനായുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഇടമായിരുന്നു ഈ ഫാം ഹൗസ്. ഒടുവിൽ അദ്ദേഹം അവസാനമായെത്തിയതും അവിടേക്ക് തന്നെ. മുംബൈയിലെ ജീവിതം മടുപ്പിക്കുമ്പോഴെല്ലാം അദ്ദേഹം ഓടിയെത്തിയത് ഇവിടേക്കായിരുന്നു. ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ടുകൾ പ്രകാരം 27 ഏക്കറുകളിലായിട്ടാണ് ഫാം ഹൗസ് വ്യാപിച്ചുകിടക്കുന്നത്. മരത്തിന്റെ ഫർണീച്ചറുകളാണ് ഇവിടെ ഏറെയുമുള്ളത്. ഒപ്പം ടെറാക്കോട്ട ഫ്‌ളോർ, പച്ചപ്പ് എന്നിവയെല്ലാം ഈ സ്ഥലത്തെ വ്യത്യസ്തമാക്കുന്നു. ഏഴുകിടപ്പുമുറികളാണുള്ളത്. ഒരു വലിയ ഹാളും.

താരപദവിയുടെ ഭാരമില്ലാതെ ജീവിക്കാനുള്ള അവസരമാണ് ഈ ഫാം ഹൗസ് അദ്ദേഹത്തിന് നൽകിയത്. പല മൃഗങ്ങളെയും നാനാ ഇവിടെ വളർത്തുകയും ചെയ്തു. 2023-ൽ 'ഫിലിംഫെയറി'ന് നൽകിയ അഭിമുഖത്തിൽ, കോവിഡ്-19 ലോക്ക്ഡൗൺ കാലം താൻ അവിടെയാണ് ചെലവഴിച്ചതെന്ന് അദ്ദേഹം അനുസ്മരിച്ചു. അഞ്ച് നായകളും 12 പശുക്കളും രണ്ട് കാളകളും അന്ന് തനിക്ക് കൂട്ടായുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. ഗോതമ്പ്, അരി, പയർവർഗ്ഗങ്ങൾ, മറ്റ് വിളകൾ എന്നിവയെല്ലാം അവിടെ കൃഷി ചെയ്തു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi