360 മണിക്കൂറിലധികം സമയമെടുത്ത് നിർമ്മിച്ച, സാറ ടെണ്ടുൽക്കറിന്റെ ലക്ഷങ്ങൾ വിലവരുന്ന നെക്ലേസ്

മാർച്ച് 5-നായിരുന്നു ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ മകനും, ക്രിക്കറ്റ് താരവുമായ അർജുൻ ടെണ്ടുൽക്കറും സാനിയ ഛന്ദോക്കും വിവാഹിതരായത്. വിവാഹത്തെ തുടർന്ന് മുംബൈയിലെ 'ദി സെന്റ് റെജിസ് മുംബൈ'യിൽ വെച്ച് ഗംഭീരമായ വിവാഹ സൽക്കാരവും ഉണ്ടായിരുന്നു. സിനിമാ-കായിക-വ്യവസായ മേഖലകളിലെ പ്രമുഖർ പങ്കെടുത്ത ഒരു താരനിബിഡമായ ചടങ്ങായിരുന്നു ഇത്.
വരനും വധുവും ചുവപ്പ് വസ്ത്രങ്ങളിൽ എത്തിയപ്പോൾ, മനീഷ് മൽഹോത്ര രൂപകൽപ്പന ചെയ്ത സാരിയും സുനിത ഷെഖാവത്ത് കളക്ഷനിലെ പൈതൃക മീനകാരി നെക്ലേസും ധരിച്ചാണ് അർജുന്റെ സഹോദരി സാറ ടെണ്ടുൽക്കർ എത്തിയത്. ഈ നെക്ലേസിന്റെ കൃത്യമായ വില എത്രയെന്ന് വ്യക്തമല്ലെങ്കിലും, ഇതിന് ലക്ഷങ്ങൾ വിലവരുമെന്നതിൽ തർക്കമില്ല.
ജയ്പൂരിലെ സുനിത ഷെഖാവത്ത് ഡിസൈൻ ചെയ്ത 'കാർനേഷൻ റിവേഴ്‌സിബിൾ നെക്ലേസ്' (ഇരുവശവും ധരിക്കാവുന്ന മാല) ആണ് സാറ ധരിച്ചിരുന്നത്. ഇതിന്റെ മുൻവശം പരമ്പരാഗതമായ കുന്ദൻ പോൾകി (kundan set polki) വർക്കുകളാലും പൂക്കളുടെ ഡിസൈനുകളാലും സമൃദ്ധമാണ്. എന്നാൽ ഇതിന്റെ പിന്നിലെ മീനകാരി വർക്കുകൾ അതിലേറെ മനോഹരമാണ്. ഏകദേശം 360 മണിക്കൂറിലധികം നീണ്ട കഠിനാധ്വാനത്തിലൂടെയാണ് ഈ ആഭരണം നിർമ്മിക്കുന്നത്.
ഈ മാല ഏകദേശം 40 മുതൽ 60 ലക്ഷം ലക്ഷം രൂപ വരെ വിലമതിക്കുമെന്നാണ് സ്വർണ്ണ വ്യാപാരികൾ പറയുന്നത്. കൊളംബിയൻ മരതകങ്ങളും (Emeralds) സൗത്ത് സീ പേൾസും (Pearls) പതിപ്പിച്ച ഈ ആഭരണം ആധുനികതയും പൈതൃകവും ഒത്തുചേർന്ന ഒന്നാണെന്ന് ഡിസൈനർ സുനിത ഷെഖാവത്തിന്റെ ഇൻസ്റ്റഗ്രാം പേജും വ്യക്തമാക്കുന്നു.
അർജുന്റെ വിവാഹത്തിന് പിങ്ക് നിറത്തിലുള്ള സാരിയാണ് സാറ തിരഞ്ഞെടുത്തത്. തിളക്കമുള്ളതും എന്നാൽ ലളിതവുമായ മേക്കപ്പ് (dewy and glittery makeup) സാറയുടെ ഭംഗി കൂട്ടി. ഗ്ലോസി ലിപ്‌സ്റ്റിക്, മനോഹരമായി വരച്ച പുരികങ്ങൾ, വിംഗ്ഡ് ഐലൈനർ എന്നിവ സാറയുടെ ലുക്കിന് കൂടുതൽ ചാരുത നൽകി. കൈകളിലെ മൈലാഞ്ചിയും വളകളും സാറയെ കൂടുതൽ സുന്ദരിയാക്കി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Sara Tendulkar wore a designer Sunita Shekhawat 'Carnation Reversible Necklace'., The jewelry features intricate Kundan Polki work and traditional Meenakari., Crafted with Colombian emeralds and South Sea pearls, taking over 360 hours to create., Estimated market value of the piece is between 40 to 60 lakhs.