‘പെണ്‍കുട്ടികളെ കാണുമ്പോള്‍ ആ കൂട്ടത്തിന് നേരിയ ഇളക്കമുണ്ടാവും. ഒന്ന് തറപ്പിച്ചു നോക്കിയാല്‍ ആ നിമിഷം തന്നെ അടങ്ങുന്ന ഒന്ന്’

ബാക്കി ദിവസങ്ങളില്‍ ഉറങ്ങാതിരുന്ന് ലോകം കാക്കുന്ന ശിവന്‍ ഉറങ്ങുന്ന ദിവസമാണത്രേ ശിവരാത്രി. അതുകൊണ്ട് നന്ദി സൂചകമായി ആ ദിവസം നമ്മള്‍ ഉറങ്ങാതിരിക്കണം എന്നാണ് സങ്കല്പം. ആരുടെ സൃഷ്ടിയാണെങ്കിലും ആ ചിന്ത എനിക്ക് ഇഷ്ടമായിരുന്നു. നമുക്ക് വേണ്ടി അത്രയും നാള്‍ വിശ്രമിക്കാത്ത ഒരു മനുഷ്യനെ ( അല്ല, ദൈവത്തിനെ) അത്രയെങ്കിലും പരിഗണിക്കേണ്ടതുണ്ടല്ലോ.
സാധാരണ രാത്രി എട്ട് മണിക്ക് തന്നെ നാട് ഉറങ്ങുമായിരുന്നു. കറന്റും ടിവിയും ഉള്ള വീടുകള്‍ പരമാവധി പത്ത് മണി വരെ ഉണര്‍ന്നിരിക്കും. മണ്ണെണ്ണവിളക്ക് കരിന്തിരി കത്തുന്നതിന് മുന്‍പ് അമ്മ വന്ന് ഊതിക്കെടുത്തും. പിന്നെ ഉറങ്ങാതെ നിവര്‍ത്തിയില്ല. ഇരുട്ട് അന്ന് അത്ര പേടിപ്പിച്ചിരുന്നു. നേരത്തെ ഉറങ്ങി നേരത്തെ ഉണരുന്ന ഒരു നാട് ഒരു വേവലാതിയുമില്ലാതെ രാത്രി മുഴുവന്‍ ഉണര്‍ന്നിരിക്കുന്ന ഒരേയൊരു ദിവസമാണ് ശിവരാത്രി.
Content Highlights: Discover childhood memories of temple festivals, folk performances, and the unique traditions of staying awake