ചെക്കന്റെ നാട്ടില്‍ പുഴയില്ല, എനിക്കാ കല്യാണം വേണ്ട എന്ന് പറഞ്ഞ പെണ്‍കുട്ടികളുള്ള നാടാണ്

നിങ്ങള്‍ക്ക് സ്വന്തമായൊരു പുഴയുണ്ടായിരുന്നോ?
ഞങ്ങള്‍ക്കുണ്ടായിരുന്നു.
നാട് എന്നോര്‍ക്കുമ്പോള്‍ ആ പുഴ കൂടെയൊഴുകി വരും.
നടക്കാന്‍ പഠിച്ചതുപോലെ ഞങ്ങള്‍ നീന്താനും പഠിച്ചു. ആരും പഠിപ്പിക്കാതെ. എല്ലാക്കാലത്തും ആ നീരൊഴുക്ക് ഞങ്ങളെ കയ്യേറ്റു. വരള്‍ച്ചയിലും മലവെള്ളപാച്ചിലിലും ഞങ്ങളാ പുഴയില്‍ മുങ്ങി നിവര്‍ന്നു. കുളിമുറിയില്‍ ഇത്തിരി സ്ഥലത്തെ കുളി ഞങ്ങളെ തൃപ്തിപ്പെടുത്തിയില്ല. എത്ര ദിവസായി ഒന്ന് മുങ്ങി കുളിച്ചിട്ട് എന്ന് തോര്‍ത്ത് തോളിലിട്ട് ഞങ്ങള്‍ക്കിറങ്ങാതെ വയ്യ.
Content Highlights: praveena narayanan shares a childhood memory with a river near her hometown