ആഴ്ച്ചയില്‍ ഒരിക്കല്‍ ഒരു സിനിമ മുഴുവന്‍ കാണാന്‍ ഞങ്ങള്‍ എന്തെല്ലാം അപമാനങ്ങള്‍ സഹിച്ചെന്നോ

ഓര്‍മ്മപ്പെരുങ്കൂട്ടം
#പ്രവീണ നാരായണന്‍
വര- ശ്രീലാല്‍ എ.ജി
വര- ശ്രീലാല്‍ എ.ജി

ഓര്‍മ്മകളുടെ കാര്യത്തില്‍ മാത്രമല്ല മുറിവുകളുടെ കാര്യത്തിലും കുട്ടിക്കാലം സമൃദ്ധമായിരുന്നു. തൊണ്ണൂറുകളില്‍ ജനിച്ചവരാണ് ഏറ്റവും ഭാഗ്യം ചെയ്തവര്‍ എന്ന പാരാട്ട് ധാരാളം കേട്ടിട്ടില്ലേ? എല്ലാ സാങ്കേതികവിദ്യകളും അവതരിപ്പിക്കപ്പെട്ട കാലത്ത് ജീവിക്കാന്‍ സാധിച്ചു എന്നാണ് പറയാറ്. എനിക്കെന്തോ അതില്‍ വലിയ അഭിമാനം തോന്നിയിട്ടില്ല. ഏറ്റവും അപകര്‍ഷം അനുഭവിച്ച കുട്ടിക്കാലമായിരിക്കും ഞങ്ങളുടേത് എന്ന് തോന്നുന്നുമുണ്ട്.

ചോരുന്ന വീടും മുഷിഞ്ഞ, എണ്ണത്തില്‍ കുറവുള്ള ഉടുപ്പുകളും മണ്ണെണ്ണ വിളക്കും വിറകടുപ്പും ആട്ടുകല്ലും പൊട്ടിയ ചെരുപ്പും കീറിയ പുസ്തകവും ഒഴിഞ്ഞ വയറും ഒക്കെയായി  കഴിഞ്ഞുപോയ കുട്ടിക്കാലം സമം സ്വര്‍ഗം എന്ന് എനിക്ക് അടയാളപ്പെടുത്താന്‍ തോന്നാറില്ല. തീര്‍ച്ചയായും സുന്ദരമായ ഓര്‍മ്മകള്‍ അക്കാലം തന്നിട്ടുണ്ട്, എന്നാല്‍ എല്ലാം അങ്ങനെയായിരുന്നില്ല. ഒന്നും എളുപ്പവും ആയിരുന്നില്ല.

Content Highlights: praveena narayanan shares 90 kids childhood and television era

Continue reading