പ്രണയംകൊണ്ട് പെണ്ണിന് ആത്മീയ ഉന്നതിയിൽ എത്താൻ കഴിയും എന്ന് തെളിയിച്ച ഹിഡുംബി

'ഹിഡുംബി' കവർ
'ഹിഡുംബി' കവർ

പോസ്റ്റ് കൊളോണിയലിസത്തിന്റെയും സബാൾട്ടേൺ സ്റ്റഡീസിന്റെയും( കീഴാളപഠനങ്ങൾ ) വരവോടെ പാർശ്വവത്ക്കരിക്കപ്പെട്ടിരുന്ന മനുഷ്യർ മുഖ്യധാരയിലേക്ക് ഉയർന്നുവന്നു. പൊതുധാരയിൽ ആഘോഷിക്കപ്പെട്ടിരുന്ന പല കഥാപാത്രങ്ങളുടേയും അപനിർമ്മാണത്തിലേക്ക് ഇത് വഴിതെളിച്ചു. ഇതോടൊപ്പം മഹാഭാരതരാമായണ കഥകളിൽ കേന്ദ്രമായിരുന്ന പല കഥാപാത്രങ്ങളുടേയും ഗൂഢമായ പല സ്വഭാവരീതികളും പുറത്ത് വരുകയും അവഗണിക്കപ്പെട്ടിരുന്ന പല കഥാപാത്രങ്ങളും മുൻനിരയിലേക്ക് പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു. ഇത്തരത്തിൽ മഹാഭാരതകഥയെ ആധാരമാക്കി സുഭദ്രാസതീശൻ എഴുതിയ' ഹിഡുംബി' എന്ന പുസ്തകം കാട്ടുജാതിക്കാരിയായി തരംതാഴ്ത്തപ്പെട്ടിരുന്ന ഹിഡുംബി എന്ന കഥാപാത്രത്തെ പുതുവെളിച്ചത്തിൽ കാണാൻ പ്രേരിപ്പിക്കുന്നു.

ഹിഡുംബിയുടെ കുട്ടിക്കാലം വർണ്ണിച്ചുകൊണ്ടാണ് നോവൽ ആരംഭിക്കുന്നത്. അച്ഛനമ്മമാർ ഇല്ലാതിരുന്ന അവളെ ചേട്ടൻ ഹിഡുംബന് പ്രാണനായിരുന്നു. അവൾക്ക് കൂട്ടുകാർ ആരുമുണ്ടായിരുന്നില്ല. ഇതിനിടയിൽ അവൾ ഋതുമതിയാകുന്നു. അമ്മയില്ലാത്തതിനാൽ അമ്മുമ്മയുടെ അടുത്താണ് ആ സമയത്ത് ജ്യേഷ്ഠൻ അവളെ അയക്കുന്നത്. കാടിനോടും കാറ്റിനോടും കാട്ടാറിനോടും സംസാരിച്ചും ചിരിച്ചുകളിച്ചുമെല്ലാo അവൾ ആഘോഷമായാണ് ജീവിക്കുന്നത്. രാക്ഷസൻമാരും ഹിഡുംബന്റെ സുഹൃത്തുക്കളുമായ ബകനും കീർമ്മീരനും അവളെ വിവാഹം കഴിക്കാൻ ഇഷ്ടമാണ്. എന്നാൽ അവൾക്ക് അവരെ ആരെയും ഇഷ്ടമാകുന്നില്ല. ഇതിനിടയിൽ പാണ്ഡവർ കാട്ടിൽ എത്തുകയും ഹിഡുംബി ഭീമനിൽ അനുരക്തയാവുകയും ചെയ്യുന്നു. തനിക്ക് ഇഷ്ടമുള്ള രീതിയിൽ രൂപം മാറാനുള്ള കഴിവ് അവൾക്കുള്ളതിനാൽ അവൾ അതിസുന്ദരിയായി ഭീമന് മുന്നിൽ പ്രത്യക്ഷപ്പെടുകയും ഭീമനും അവളിൽ താല്പര്യമുണ്ടാവുകയും ചെയ്യുന്നു. എന്നാൽ ഹിഡുംബൻ ഇതിനെ എതിർക്കുകയും ഭീമനെ ആക്രമിക്കുകയും ഭീമനാൽ കൊല്ലപ്പെടുകയും ചെയ്യുന്നു. കുറേനാൾ ഭീമനും ഹിഡുംബിയും ഒരുമിച്ച് ജീവിക്കുന്നു. പാണ്ഡവരെ കാണാനായി വനത്തിലെത്തുന്ന വ്യാസ മുനി അവൾക്ക്' കമല മാലിനി 'എന്ന പേര് നൽകുന്നുണ്ട്. ഇതിനിടയിൽ ഹിഡുംബി ഗർഭിണിയാവുകയും ഘടോൽകചൻ എന്ന കുഞ്ഞിന് ജന്മം നൽകുകയും ചെയ്യുന്നു. കുറച്ചുനാളുകൾക്ക് ശേഷം പാണ്ഡവർ ഏകചക്രയിലേക്ക് പോകുന്നു. എന്നാൽ ഹിഡുംബിയേയും കുഞ്ഞിനേയും കൂടെ കൂട്ടുന്നില്ല. പോകുന്നതിനു മുൻപ് ഭീമൻ ഹിഡുംബിയിൽ നിന്ന് രണ്ട് ഉറപ്പുകൾ വാങ്ങുന്നു. ഒരിക്കലും തന്റെ കുഞ്ഞുമായി അവകാശം പറഞ്ഞ് തന്റെ രാജ്യത്ത് എത്തുകയില്ല എന്നതും ഭീമൻ അല്ലാതെ മറ്റൊരു പുരുഷൻ തന്റെ ജീവിതത്തിൽ ഉണ്ടാവുകയില്ല എന്നതുമായിരുന്നു ആ വാഗ്ദാനങ്ങൾ.

Content Highlights: Deconstructs the traditional narrative of the Mahabharata from a subaltern perspective., Focuses on Hidumbi as a symbol of female agency and resistance., Explores ecological themes and the exploitation of nature by patriarchal structures., Uses interior monologue and intertextuality to highlight the inner struggles of marginalized characters., Critiques the glorification of Pandavas and highlights their moral complexities.

Continue reading