'ഗോമാതാവിനെ ഉപദ്രവിക്കാൻ പറഞ്ഞാ, പിന്നെ കളി വേറെ ലെവൽ ആവും'

ഒരു പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീയായിരിക്കുന്നതിന്റെ വിഹ്വലതകൾ, സെക്കുലർ എന്നവകാശപ്പെടുമ്പോഴും മതം മനുഷ്യ ബന്ധങ്ങളെ ഭരിക്കപ്പെടുമ്പോൾ അനുഭവിക്കേണ്ടി വരുന്ന മാനസികാവസ്ഥകൾ, ബാല്യകാല അനുഭൂതികളെപ്പോലും മായ്ച്ചുകളഞ്ഞ് മനുഷ്യമനസ്സിന്റെ താളം തെറ്റിക്കുന്ന രക്ഷാകർതൃത്വത്തിലെ മേൽക്കോയ്മകൾ. ഇത്തരത്തിൽ ചുറ്റും നടക്കുന്ന ആധിപത്യരീതികളെ സൂക്ഷ്മമായി അവതരിപ്പിക്കാനുള്ള കരുത്താണ് ശ്രീമതി ഷാഹിനാ റഫീഖിന്റെ എഴുത്തിന്റെ പ്രത്യേകത. 'ഏക് പാൽതു ജാൻവർ' എന്ന പുസ്തകത്തിലൂടെ പലതരം ആധിപത്യങ്ങൾ സ്ത്രീജീവിതത്തെ എത്രമാത്രം തകർത്തുകളയുന്നു എന്ന് കൃത്യമായി അടയാളപ്പെടുത്തുന്നതോടൊപ്പം ജാതിവാലുകൾ മായ്ച്ചുകളയപ്പെടുന്ന ഒരു ലോകം വിഭാവനം ചെയ്യുന്നുമുണ്ട്.
'ഏക് പാൽതു ജാൻവർ' എന്ന കഥ സ്പന്ദന എന്ന സ്കൂൾ ടീച്ചറുടെ ദേഷ്യവും അസ്വസ്ഥതയും അവതരിപ്പിച്ചു കൊണ്ടാണ് പ്രമേയത്തിലേക്ക് കടക്കുന്നത്. ഇതിനിടയിൽ ജാതി, മതം, ആൺ പെൺ വ്യത്യാസം, ലിംഗ അസമത്വം, ഒരു സ്ത്രീ നിരന്തരം കടന്നു പോകേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ, പുരുഷനെന്ന പ്രിവിലേജ്ഡ് ജീവി അനുഭവിക്കുന്ന സ്വതന്ത്രജീവിതം ഇതിനെയെല്ലാം രസകരമായി അവതരിപ്പിക്കുന്നു. ഭർത്താവിന്റെ സുഖമില്ലാത്ത അച്ഛൻ, മൂന്ന് വയസ്സുകാരിയായ മകൾ, പലതരത്തിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ജോലിക്കാരി, സ്കൂൾ കുട്ടികൾ ഇവരെല്ലാം അവളിൽ കടുത്ത സമ്മർദ്ദം സൃഷ്ടിക്കുന്നു. അതിനൊക്കെ പുറമേയാണ് ബാങ്കുദ്യോഗസ്ഥനായ ഭർത്താവ് വരുൺ തന്റെ മാത്രം ആഗ്രഹപ്രകാരം ഒരു പശുവിനെ വാങ്ങുന്നത്.
Content Highlights: Critique of patriarchal power dynamics within the family unit., Symbolic use of the cow to represent communal and caste-based tensions., Exploration of childhood trauma and its impact on adult emotional stability., Deconstruction of societal hypocrisy regarding religion and gender roles., Analysis of contemporary Malayalam feminist writing styles.