ആരും മരിക്കാത്ത നഗരം; വയലറ്റ് കത്തുകളായി മനുഷ്യരിലേക്ക് എത്തുന്ന മരണവാറന്റും

എഐ നിർമിതചിത്രം
എഐ നിർമിതചിത്രം

സാഹിത്യ നൊബേല്‍ ജേതാവുകൂടിയായ പോര്‍ച്ചുഗീസ് എഴുത്തുകാരന്‍ ഹോസേ സരമാഗോ എഴുതിയ നോവലാണ് ‘ഡെത്ത് അറ്റ് ഇന്റര്‍വെല്‍സ്’. 2005-ല്‍ പോര്‍ച്ചുഗീസ് ഭാഷയില്‍ പുറത്തിറങ്ങിയ പുസ്തകം 2008-ലാണ് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്നത്. മാര്‍ഗരറ്റ് ജൂള്‍ കോസ്റ്റ വിവര്‍ത്തനത്തിന് ഇംഗ്ലീഷില്‍ നല്‍കിയ പേര് ‘ഡെത്ത് വിത്ത് ഇന്ററപ്ഷന്‍സ്’ എന്നായിരുന്നു. പക്ഷേ, ‘ഡെത്ത് അറ്റ് ഇന്റര്‍വെല്‍സ്’ എന്ന പേരിലാണ് പുസ്തകം ബ്രിട്ടനില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്.
പേര് സൂചിപ്പിക്കുംപോലെതന്നെ നോവലിലെ പ്രധാന കഥാപാത്രം മരണമാണ്. നോവലിന്റെ ഒരു ഘട്ടം വരെ മരണം അരൂപിയായൊരു ശക്തിയാണെങ്കില്‍ പിന്നീടതിന് രൂപം കൈവരുന്നു. നോവലില്‍ മരണം ഒരു സ്ത്രീയാണ്. ചിട്ടയോടെ മരണം നടപ്പാക്കുന്ന സ്ത്രീ.

പേരില്ലാത്തൊരു നഗരത്തിലാണ് കഥ നടക്കുന്നത്. വര്‍ഷം ഏതെന്ന് പ്രതിപാദിക്കാത്തൊരു പുതുവര്‍ഷ രാത്രിയില്‍ ആ നഗരത്തില്‍ നിന്ന് മരണം അപ്രത്യക്ഷമാവുകയാണ്. നഗരപരിധിയില്‍ അന്നുമുതല്‍ ആരും മരിക്കാതെയാവുന്നു. മരണം അസംഭവ്യമായൊരു യാഥാര്‍ഥ്യമാകുന്നു. സന്തോഷത്തോടെയാണ് ആളുകള്‍ മരണത്തിന്റെ ഈ അകന്നുപോക്കിനെ സ്വീകരിക്കുന്നത്. ഇനിയാര്‍ക്കും മരിക്കേണ്ടതില്ലെന്നും നശ്വരമെന്ന് ശപിക്കപ്പെട്ട മനുഷ്യജീവിതത്തെ ഇതാ അനശ്വരത വന്നു സ്പര്‍ശിച്ചിരിക്കുന്നുവെന്നും അവര്‍ ഘോഷിക്കുന്നു.

Content Highlights: Explore Saramango`s Death at Intervals where death takes a holiday & a city grapples with immortality. A poignant tale of life, death, and love.

Continue reading