'എറിയുന്നത് മരപ്പകിടയാണെങ്കിലും വീണുടയുന്നത് സ്ത്രീകളുടെ ജീവിതമാണ്'; അബലയായ നായികയല്ല ദമയന്തി

'അഖേദ' പുസ്തകത്തിന്റെ കവര്‍
'അഖേദ' പുസ്തകത്തിന്റെ കവര്‍

ബി.സി 360-ല്‍ പ്ലേറ്റോ എഴുതിയ 'സ്റ്റേറ്റ്‌സ്മാന്‍' എന്ന കൃതിയില്‍ ഒരു ഭരണാധികാരിക്ക് വേണ്ട സവിശേഷഗുണങ്ങളായ രാഷ്ട്രീയജ്ഞാനം, വിധി പ്രസ്താവത്തിനുള്ള കഴിവ്, ഭരണപാടവം, ദീര്‍ഘദര്‍ശനം, സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും രാജ്യത്തിന്റെ അവസ്ഥയെക്കുറിച്ചുമുളള അവബോധം, ധൈര്യം, ജാഗ്രത, വിവേകം ഇത്തരം ഗുണങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഭരണരംഗത്തേക്ക് സ്ത്രീകള്‍ കടന്നു വരുന്ന ഈ കാലഘട്ടത്തില്‍ ഭരണാധികാരിക്ക് വേണ്ട ഗുണഗണങ്ങള്‍ പ്രമേയമായി വരുന്ന സാഹിത്യകൃതികള്‍ക്കും ഏറെ പ്രാധാന്യമുണ്ട്. ഇത്തരം സവിശേഷഗുണങ്ങള്‍ ചേര്‍ത്തിണക്കി രചിക്കപ്പെട്ട കഥാപാത്രമാണ് ശ്രീ. ഒ.എസ്. പ്രിയദര്‍ശനന്‍ രചിച്ച 'അഖേദ' എന്ന നോവലിലെ ദമയന്തി. 'നളചരിതം ആട്ടക്കഥ'യിലെ ദമയന്തിയില്‍ നളന്റെ നിഴലായി നിലകൊണ്ട കഥാപാത്രമായിരുന്നുവെങ്കില്‍ 'അഖേദ'യിലെത്തുമ്പോള്‍ ദമയന്തി മേല്‍ക്കൈ നേടുന്നു. ദമയന്തി എന്ന പേരിന് കരുത്തയായവള്‍, കീഴടക്കാന്‍ കഴിവുള്ളവള്‍ എന്നെല്ലാം അര്‍ത്ഥമുണ്ട്. ആ പേരിനെ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ അതീവക്ഷമതയും ബുദ്ധി വൈദഗ്ധ്യവും രാജ്യതന്ത്രജ്ഞതയും ഭരണപാടവവും നോവലിന്റെ ആദ്യവസാനം ദമയന്തി പ്രകടമാക്കുന്നുണ്ട്. 

ദമയന്തിയില്‍ ഭരണസാമര്‍ത്ഥ്യം വളര്‍ത്തിയെടുക്കുന്നതില്‍ കുടുംബാന്തരീക്ഷം ശ്രദ്ധേയമായ പങ്ക് വഹിച്ചു. നോവലിന്റെ ആദ്യ ഭാഗത്ത് തന്നെ രാജസഭയിലെ പരാതി പരിഹരിക്കാന്‍ അച്ഛനായ ഭീമരാജാവ് അവള്‍ക്ക് അവസരം നല്‍കുന്നു. അതവളില്‍ അഭിമാനബോധവും ആത്മവിശ്വാസവും വളര്‍ത്തുന്നു. കൂടാതെ ആയോധനകലയിലും പരിശീലനം നല്‍കുന്നു. മാത്രമല്ല തന്റെ സ്വയം വരത്തെക്കുറിച്ച് തീരുമാനമെടുക്കുന്നതും നളന്റെ സ്വഭാവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതുമെല്ലാം ദമയന്തിയുടെ കാര്യനിര്‍വഹണ ശേഷിയുടെ ഉത്തമോദാഹരണങ്ങളാണ്. ഒരച്ഛന്‍ മകളുടെ ജീവിതത്തെ, അവളുടെ സ്വഭാവത്തെ കരുത്തോടെ വാര്‍ത്തെടുക്കുന്നതില്‍ എന്തെല്ലാം ചെയ്യേണ്ടതുണ്ട് എന്ന് ഭീമമഹാരാജാവിന്റെ കഥാപാത്രത്തിലൂടെ വ്യക്തമാക്കുന്നു. വൈകാരിക പക്വതയോടെ കാര്യങ്ങളെ സമീപിക്കാനും നോക്കിക്കാണാനുമുള്ള കഴിവ് ദമയന്തി നേടുന്നത് അവരുടെ കുടുംബസംവിധാനത്തില്‍ നിന്നാണ്. ഭീമരാജാവ് മാത്രമല്ല അമ്മയും സഹോദരന്‍മാരുമെല്ലാം ദമയന്തിയോട് വളരെ സ്‌നേഹത്തോടെയും ബഹുമാനത്തോടെയുമാണ് പെരുമാറുന്നത്. സ്വന്തം കുടുംബത്തില്‍ത്തന്നെ വിലയുള്ളവളാണ് ദമയന്തി. 

Content Highlights: Explore the empowering character of Damayanthi in O.S. Priyadarshan`s `Akheda`. Discover her political wisdom, courage, and leadership skills, redefining the heroine`s role.

Continue reading