പ്രസവിക്കുന്ന ആൺ കടൽക്കുതിരകൾ, ഇണചേരാതിരിക്കാൻ ചത്തതുപോലെ കിടക്കുന്ന തവളകൾ, ഇണയെ തിന്നുന്ന ചിലന്തികൾ

പെൻഗ്വിൻ / GettyImages
പെൻഗ്വിൻ / GettyImages

കൗതുകകരമാണ് മൃഗങ്ങളുടെയും പക്ഷികളുടെയും ലോകം. ഇണകളെ തിരഞ്ഞെടുക്കുന്നതിലും ആകർഷിക്കുന്നതിലും ഇണചേരുന്നതിലും കുഞ്ഞുങ്ങളെ വളർത്തുന്നതിലുമെല്ലാം ഓരോ മൃഗങ്ങളും വ്യത്യസ്തരാണ്. ജീവിതകാലം മുഴുവൻ ഒരു ഇണയ്‌ക്കൊപ്പം മാത്രം ജീവിക്കുന്ന മൃഗങ്ങളുണ്ട്. എന്നാൽ, ഒരേ സമയത്ത് പല ഇണകൾക്കൊപ്പം ജീവിക്കുന്ന ജീവജാലങ്ങളുമുണ്ട്.

ജിറാഫ് ഇണചേരാൻ തോന്നുമ്പോൾ, പെൺ ജിറാഫിന്റെ ജനനേന്ദ്രിയം മണക്കാൻ ശ്രമിക്കും. താത്പര്യമില്ലെങ്കിൽ പെണ്ണ് ആണിനെ തൊഴിച്ചുമാറ്റും. എന്നാൽ ചില പെൺ ജിറാഫുകൾ, ആണിന്റെ വായിലേക്ക് ചെറുതായിട്ടൊന്ന് മൂത്രമൊഴിക്കും. ഇത് ആൺ കൃത്യമായി മണത്തുനോക്കും. പെൺ ജിറാഫിനും താത്പര്യമുണ്ടെങ്കിൽ, ആ മൂത്രത്തിൽ ഫെറോമോണിന്റെ ഗന്ധമുണ്ടോയെന്നാണ് അവ മണത്തുനോക്കുന്നത്. മൂത്രത്തിൽനിന്ന് മണം കിട്ടിക്കഴിഞ്ഞാൽ, പെണ്ണും ഇണചേരാൻ തയ്യാറാണെന്നുള്ള സൂചനയാണ്. എന്നാൽ, ശരിയായ മണം കിട്ടിയില്ലെങ്കിൽ ആൺ ജിറാഫ് ആ പെണ്ണിനെ വിട്ട് മറ്റൊന്നിലേക്ക് പോവും.

Content Highlights: Discover the fascinating world of animal mating rituals, from gift-giving penguins to male seahorses carrying the eggs

Continue reading