ഗോസിപ്പിന് കരീനയുടെ അടുത്ത് പോവും, ബന്ധങ്ങളെക്കുറിച്ചുള്ള ഉപദേശത്തിന് സെയ്ഫിന്റെയടുത്തും

സോഹ അലി ഖാനും കുനാൽ കെമ്മുവും / PTI
സോഹ അലി ഖാനും കുനാൽ കെമ്മുവും / PTI

നടി സോഹ അലി ഖാൻ തൻ്റെ കുടുംബാംഗങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് അടുത്തിടെ നടത്തിയ തുറന്നുപറച്ചിലാണ് ഇപ്പോൾ ചർച്ചയാവുന്നത്. ജീവിതത്തിൽ വിവിധ കാര്യങ്ങളിൽ ഏത് കുടുംബാംഗങ്ങളിൽ നിന്നാണ് ഉപദേശം തേടുന്നതെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ. ഫാഷൻ മുതൽ ബന്ധങ്ങളെക്കുറിച്ചുള്ള കാര്യങ്ങളിൽ വരെ ഓരോരുത്തരും വ്യത്യസ്തമായ പങ്കാണ് വഹിക്കുന്നതെന്ന് സോഹ തുറന്നുപറഞ്ഞു.

ബന്ധങ്ങളുടെ കാര്യത്തിൽ സഹോദരൻ സെയ്ഫ് അലി ഖാനെയാണ് താൻ പലപ്പോഴും സമീപിക്കുന്നതെന്ന് നടി വെളിപ്പെടുത്തി, കാരണം അദ്ദേഹം തനിക്ക് ഒരു പുരുഷന്റെ കാഴ്ചപ്പാട് നൽകുന്നു. സ്റ്റൈലിങ് (styling) ഉപദേശത്തിനായി ആരെയാണ് സമീപിക്കുന്നതെന്ന് ചോദിച്ചപ്പോൾ, മകൾ ഇനായയാണ് ഇപ്പോൾ തൻ്റെ ഫാഷൻ കൺസൾട്ടൻ്റ് എന്ന് സോഹ വെളിപ്പെടുത്തി. ആവശ്യപ്പെടാറില്ലെങ്കിലും, ഭർത്താവ് കുനാൽ തനിക്ക് സ്റ്റൈലിംഗ് ഉപദേശങ്ങൾ നൽകിക്കൊണ്ടിരിക്കുന്നുവെന്നും അവർ പറഞ്ഞു.

"ബന്ധങ്ങളെക്കുറിച്ചുള്ള ഉപദേശത്തിനായി ഞാൻ ചേട്ടനെ സമീപിക്കുന്നു, കാരണം എനിക്ക് മുമ്പത്തെപ്പോലെ അധികം ആൺസുഹൃത്തുക്കളില്ല. അതിനാൽ ഒരു പുരുഷ വീക്ഷണം അവിടുന്ന് കിട്ടുമെന്ന് കരുതുന്നു. അദ്ദേഹം എപ്പോഴും കുനാലിൻ്റെ പക്ഷത്തല്ല, മറിച്ച് ആ കണ്ണിലൂടെ അദ്ദേഹത്തിന് സംസാരിക്കാനാവും." കുനാൽ തന്റെ ജീവിതത്തിലെ സമാധാനപരമായ സ്വാധീനമാണെന്നും കുട്ടികളെ വളർത്തുന്നതിനിടയിലുള്ള സമ്മർദ്ദങ്ങളിൽ അദ്ദേഹം സഹായിക്കുമെന്നും സോഹ പറഞ്ഞു.

ഗോസിപ്പ് ആവശ്യമുള്ളപ്പോൾ കരീനയെയാണ് സമീപിക്കാറുള്ളതെന്നും സോഹ വിശദീകരിച്ചു. "അവർ ഗോസിപ്പ് ചെയ്യാറില്ല, പക്ഷേ അവരുടെ മനസ്സിൽ കടന്നുകൂടില്ല എന്ന് കരുതുന്ന ആളുകളെക്കുറിച്ചുപോലും ഏറ്റവും അപ്രസക്തമായ വിവരങ്ങൾ വരെ അവരുടെ പക്കലുണ്ടാവും. അവർ അവിശ്വസനീയമാംവിധം നിരീക്ഷകയാണ്"-അവർ പറഞ്ഞു.

2025-ലെ 'ഛോരി 2' എന്ന ചിത്രത്തിലാണ് സോഹ അവസാനമായി അഭിനയിച്ചത്. ചിത്രം നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയതെങ്കിലും സോഹയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Soha Ali Khan relies on Saif Ali Khan for male-perspective relationship advice., Kareena Kapoor is Soha's go-to person for observations and gossip., Inaaya has become Soha's new fashion consultant., Kunal Kemmu serves as a calming influence during parenting challenges., Update on upcoming projects for the trio, including Saif's Kartavya and Kareena's Daayra.