സൽമാൻ ഖാനോട് വിവാഹത്തെയും കുട്ടികളെയും പറ്റിയുള്ള അഭിപ്രായം തിരക്കി സിദ്ധാർഥ് മൽഹോത്ര

'ദ വൻ' എന്ന തങ്ങളുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രൊമോഷനുവേണ്ടി ബോളിവുഡ് താരങ്ങളായ സിദ്ധാർത്ഥ് മൽഹോത്രയും തമന്ന ഭാട്ടിയയും കഴിഞ്ഞദിവസം ബിഗ് ബോസിലെത്തിയിരുന്നു. വീക്കെൻഡ് എപ്പിസോഡിൽ അതിഥികളായിരുന്നു ഇരുവരും. രസകരമായ നിമിഷങ്ങൾക്കാണ് പ്രേക്ഷകരിവിടെ സാക്ഷ്യം വഹിച്ചത്. ഇതിനിടെ, സിദ്ധാർത്ഥിന്റെ വിവാഹജീവിതവും പിതൃത്വവും എങ്ങനെയുണ്ടെന്ന് സൽമാൻ ചോദിച്ചു. ‘വളരെ നല്ലത്’ എന്നായിരുന്നു സിദ്ധാർഥിന്റെ മറുപടി. തന്റെ വിവാഹവാർത്ത രഹസ്യമാക്കി വെച്ചതിന് സൽമാൻ അദ്ദേഹത്തെ കളിയാക്കി. "അന്നവൻ ഒരു ലജ്ജയുള്ള വധുവിനെപ്പോലെയായിരുന്നു"വെന്ന് സൽമാൻ തമാശയായിപ്പറഞ്ഞു. തങ്ങളത് രഹസ്യമാക്കി വെക്കുകയായിരുന്നെന്ന് സിദ്ധാർഥും.
ആ രഹസ്യത്തിന്റെ ഫലമാണ് ഇപ്പോൾ നിങ്ങളുടെ കുഞ്ഞെന്ന് സൽമാനും പ്രതികരിച്ചു. ഒരു വയസ്സുകാരിയായ മകൾ സരായയ്ക്കൊപ്പം സമയം ചെലവഴിക്കുന്ന മനോഹരമായ ഘട്ടത്തെക്കുറിച്ച് സിദ്ധാർത്ഥ് വാചാലനായി. "അച്ഛനാകുക എന്നത് സാധ്യമായതിൽവെച്ച് ഏറ്റവും മികച്ച വേഷമാണ്. ഞങ്ങൾക്ക് അതിമനോഹരിയായ ഒരു മകളുണ്ട്. അവൾക്ക് ഇപ്പോൾ ഏകദേശം 15 മാസം പ്രായമുണ്ട്. അവൾ ദിവസവും പുതിയ വാക്കുകൾ പറയാൻ തുടങ്ങുകയും പഠിക്കുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും മികച്ച അനുഭൂതി. പ്രതീക്ഷയോടെ, ഇത് ഇങ്ങനെ തന്നെ തുടരുമെന്ന് കരുതുന്നു," അദ്ദേഹം പറഞ്ഞു.
"പ്രതീക്ഷയോടെ, നമുക്ക് ഉടൻ തന്നെ മറ്റൊരു കുഞ്ഞ് കൂടി ഉണ്ടാകുമോ?" നടനോട് സൽമാൻ ഖാൻ ചോദിച്ചു. സിദ്ധാർത്ഥ് പുഞ്ചിരിച്ചെങ്കിലും അത് സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല. "ഭായ്, കുട്ടികളെയും വിവാഹത്തെയും കുറിച്ച് അങ്ങയുടെ ചിന്തയെന്താണ്?" സിദ്ധാർഥ് സൽമാനോട് തിരിച്ചുചോദിച്ചു. "എനിക്ക് വിവാഹത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചും നല്ല അഭിപ്രായങ്ങളുണ്ട്, പക്ഷേ ഞാനത് പങ്കുവെക്കില്ല."-എന്നായിരുന്നു സൽമാന്റെ മറുപടി. അത് സദസ്സിൽ വലിയ ചിരിപടർത്തി.
കിയാര അദ്വാനിയും സിദ്ധാർത്ഥ് മൽഹോത്രയും 2023 ഫെബ്രുവരി 6-നാണ് വിവാഹിതരായത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Sidharth Malhotra and Tamannaah Bhatia promoted their upcoming film The Vvaan on Bigg Boss 20., Sidharth discussed his experience of fatherhood with his 15-month-old daughter Saraayah., Sidharth playfully asked Salman Khan about his thoughts on marriage and children., Salman Khan addressed and slammed social media trolls targeting celebrities.