മാനുകൾക്കും കരടികൾക്കും റോഡ് മുറിച്ചുകടക്കാൻ മേൽപ്പാലങ്ങളും അണ്ടർപാസുകളും

വന്യജീവികൾക്കായുള്ള മേൽപ്പാലം / Wikipedia
വന്യജീവികൾക്കായുള്ള മേൽപ്പാലം / Wikipedia

വന്യമൃഗങ്ങളുടെ എണ്ണം നിലനിർത്താൻ പല സൗകര്യങ്ങളും ചെയ്യുന്ന കാര്യത്തിൽ പല വിദേശരാജ്യങ്ങളും മുന്നിലാണ്. റോഡ് മുറിച്ചുകടക്കുന്ന മൃഗങ്ങൾ വണ്ടിയിടിച്ച് ചത്തൊടുങ്ങുന്നതും ആ കൂട്ടിയിടിയിൽ ആളുകൾക്ക് പരിക്കേൽക്കുന്നതും സാധാരണമായിരുന്നു. അമേരിക്കയിലും കാനഡയിലുമാണ് കൂടുതലായി മൃഗങ്ങൾ ഇങ്ങനെ റോഡ് മുറിച്ചുകടക്കുന്നത്. വന്യജീവികളും വാഹനങ്ങളും കൂട്ടിയിടിച്ചുണ്ടാവുന്ന അപകടങ്ങളിൽ വൻനാശനഷ്ടങ്ങളുണ്ടാവാനും തുടങ്ങി.

1990-കളിലെ കണക്കുകൾ പ്രകാരം യൂറോപ്പിൽ മാത്രം ഓരോ വർഷവും 300-ലേറെ പേരാണ് ഇത്തരം സംഭവങ്ങളിൽ മരിച്ചത്. ആയിരക്കണക്കിന് ആളുകൾക്ക് പരിക്കും പറ്റി. അമേരിക്കയിൽ 29,000-ത്തോളം പേരെയാണ് ഇത്തരം അപകടങ്ങൾ ബാധിച്ചത്. മൃഗങ്ങൾ ചത്തൊടുങ്ങുന്നതും അവയ്ക്ക് സംഭവിക്കുന്ന പരിക്കുകളും വേറെയും. ഇത് സ്ഥിരമായപ്പോഴാണ് മൃഗങ്ങൾക്ക് റോഡ് മുറിച്ചുകടക്കാനുള്ള ചില മാർഗങ്ങൾ തുടങ്ങുന്നതിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയത്.

Content Highlights: discover how wildlife crossings protect animals and reduce collisions on busy roads

Continue reading