രേണു സുധി രേഷ്മ പി. തങ്കച്ചനായോ? ഇൻസ്റ്റഗ്രാമിലെ പേരുമാറ്റം വലിയ ചർച്ചയാകുന്നു

രേണു സുധി | Facebook
രേണു സുധി | Facebook

അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയും കുടുംബവും സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചയാണ്. രേണുവിന്റെ വീഡിയോ ഉള്ളടക്കങ്ങളെ അനുകൂലിക്കുന്നവരും വിമർശിക്കുന്നവരുമുണ്ട്. രേണുവും സുധിയുടെ മകനും തമ്മിലുള്ള തർക്കങ്ങൾ ഇന്റർനെറ്റിൽ വളരെയധികം ചർച്ചയായിരുന്നു. ഏറ്റവും ഒടുവിലായി രേണു സുധിയുടെ പേരുമാറ്റമാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ച. തന്റെ ഇൻസ്റ്റഗ്രാം പേജിലെ പേരിന്റെ സ്ഥാനത്ത് രേണു സുധി എന്നതിനു പകരം രേഷ്മ പി. തങ്കച്ചൻ എന്നാണ് മാറ്റിയിരിക്കുന്നത്. അതേസമയം, അക്കൗണ്ടിന്റെ പേര് രേണു സുധി എന്നുതന്നെയാണ്.

അക്കൗണ്ട് ഔദ്യോഗികമായി വെരിഫൈഡ് (verified account) ആയ സാഹചര്യത്തിലാണ് ഈ പേരുമാറ്റമെന്നാണ് സൂചന. പേരിനെ ചൊല്ലി നേരത്തെ തന്റെ സോഷ്യൽ മീഡിയയിൽ ഒട്ടേറെ പരിഹാസങ്ങൾ രേണുവിന് നേരിടേണ്ടി വന്നിരുന്നു. ഒരിക്കലും രേണു സുധിയെന്ന പേര് മാറ്റില്ലെന്നും അവർ പറഞ്ഞിരുന്നു.

അതേസമയം, രേണുവിന്റെ യഥാർഥ പേര് രേഷ്മ പി തങ്കച്ചൻ എന്നാണെന്ന് ഒട്ടേറെപ്പേർ ചൂണ്ടിക്കാട്ടുകയും വിമർശനമുന്നയിക്കുകയും ചെയ്തു. മാത്രവുമല്ല, കൊല്ലം സുധിയുടെ പേര് സ്വന്തം പേരിൽ നിന്ന് രേണു മാറ്റണമെന്ന് പലരും ആവശ്യപ്പെട്ടതും വിവാദമായി. ബിഗ് ബോസ് മലയാളത്തിലെത്തിയപ്പോൾ, ഒരു മത്സരാർഥി രേണുവിനെ ‘രേഷ്മ പി. തങ്കച്ചൻ’ എന്ന് വിളിച്ച് അഭിസംബോധന ചെയ്തിരുന്നു. രേണുവിന് അങ്ങനെയൊരു പേരുണ്ടോ എന്നായി പിന്നീടുള്ള ചർച്ച. ആ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലാവുകയും ചെയ്തിരുന്നു.

അതേസമയം, അക്കൗണ്ടിന്റെ ആധികാരികത ഉറപ്പുവരുത്തുന്ന സമയത്ത് ഐഡിയിൽ ഉള്ള പേരു തന്നെ ചേർക്കണ്ടതിനാലാണ് ഈ പേരുമാറ്റമെന്ന് ചിലർ പറയുന്നു. അതേസമയം, ഔദ്യോഗികമായി പേരുമാറ്റാനുള്ള തയ്യാറെടുപ്പിലാണ് രേണുവെന്ന് പറയുന്നവരുമുണ്ട്. നിലവിൽ നാല് ലക്ഷത്തിനടുത്ത് ഫോളോവേഴ്സ് ആണ് രേണുവിനുള്ളത്. 14 കോടിയിലധികം പേരാണ് 30 ദിവസത്തിനുള്ളിൽ തന്റെ അക്കൗണ്ട് സന്ദർശിച്ചതെന്ന് രേണു കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Renu Sudhi updates Instagram profile name to Reshma P Thankachan in 2026., The change follows verification requirements and previous public controversies., Renu Sudhi remains the account display name while legal name is Reshma P Thankachan., The influencer currently maintains over 400,000 followers with high engagement.