പ്രണയം മുതല്‍ സെന്റിമെന്‍റ്സ് വരെ; അറിയാം നായകളും മനുഷ്യനുമായുള്ള വൈകാരിക ബന്ധത്തിന്റെ കഥ

എ ഐ നിർമിത ചിത്രം
എ ഐ നിർമിത ചിത്രം

മനുഷ്യന്റെ സ്നേഹമുള്ള ഉറ്റ ചങ്ങാതിമാരാണ് നായകള്‍. എന്താണ് ഇതിന്റെ പിറകിലുള്ള കാരണം? ആയിരക്കണക്കിന് വര്‍ഷങ്ങളായി രണ്ടു വ്യത്യസ്ത ജീവജാതികള്‍ ഉറ്റചങ്ങാതിമാരായിരിക്കുകയെന്നത് അതിശയകരമാണ്. ആ ഹൃദയബന്ധത്തിന്റെ രഹസ്യങ്ങളിലേക്ക് കടന്നു ചെല്ലാന്‍ ഇപ്പോള്‍ ഗവേഷകര്‍ക്ക് കഴിയുന്നുണ്ട്. മനുഷ്യനൊപ്പം ജീവിക്കാന്‍ സമാന്തരമായ ഒരുപാടു മാറ്റങ്ങള്‍ (parallel evolution) നായകളില്‍ ഉണ്ടായതായി മോളിക്കുലര്‍ ബയോളജി, ജീനോം സീക്വന്‍സിങ്ങ്, എംആര്‍ഐ തുടങ്ങിയ പുത്തന്‍ സാങ്കേതിക വിദ്യകള്‍ വഴി കണ്ടെത്തിയിട്ടുണ്ട്. 

ഓക്‌സിടോസിനും പരിണാമവും
ആളുകള്‍ തമ്മിലുള്ള സ്നേഹബന്ധത്തിന് കാരണമാകുന്ന ഹോര്‍മോണായ ഓക്സിടോക്സിന്റെ പ്രവര്‍ത്തനമാണ് നായയും മനുഷ്യനുമായുള്ള തീവ്ര ബന്ധത്തിന്റെ അടിസ്ഥാനമായി ജപ്പാനിലെ ഒരു സംഘം ഗവേഷകര്‍ പറയുന്നത്. അരുമകളായ നായകള്‍ തങ്ങളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കിയപ്പോള്‍ ഉടമകളില്‍ ഓക്സിടോക്സിന്‍ ഹോര്‍മോണിന്റെ അളവ് വര്‍ധിച്ചതായി ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍ സമാനമായ ഹോര്‍മോണ്‍ വ്യത്യാസം നായകളിലും കാണപ്പെട്ടു. പരസ്പരം നോക്കുന്നത് ബന്ധങ്ങള്‍ ഊഷ്മളമാക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ്. ഇതിലൂടെ തലച്ചോറിന്റെ ഉദ്ദീപനവും ഓക്‌സിടോസിന്റെ പ്രവര്‍ത്തനവുമാണ് നടക്കുന്നത്. ഏറ്റവും പുതിയ കണ്ടെത്തലുകളനുസരിച്ച് നായകള്‍ ചിരപുരാതനമായ ഈ ജൈവീക പ്രക്രിയ പകര്‍ന്നെടുത്തിരിക്കുന്നു. അതുവഴി ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് മനുഷ്യന്‍ ആദ്യമായി ഇണക്കി വളര്‍ത്തിയതു മുതലുള്ള കൂട്ടുകെട്ടിനെ ഈ പ്രക്രിയ കൂടുതല്‍ ശക്തമാകുകയും ചെയ്തു.

Content Highlights: The science behind the deep connection between humans and dogs

Continue reading