നായകളിലെ ഈ രോഗലക്ഷണങ്ങൾ അവഗണിക്കരുതേ! ചിലപ്പോൾ മരണം വരെ സംഭവിക്കാം...

അരുമയായി നമ്മള്‍ വളര്‍ത്തുന്ന നായകൾ അസാധാരണമായ ശാരീരികലക്ഷണങ്ങളോ പെരുമാറ്റത്തിലെ വ്യത്യാസങ്ങളോ കാണിക്കുമ്പോള്‍ അവയ്‌ക്കെന്തോ ആരോഗ്യ പ്രശ്‌നമുണ്ടെന്ന സൂചന നമുക്ക് ലഭിക്കുന്നു. അത്തരം അവസരങ്ങളില്‍ ചിലര്‍ ഉടന്‍ തന്നെ വെറ്ററിനി ഡോക്ടറുമായി ബന്ധപ്പെടുകയോ, നായയെ തൊട്ടടുത്തുള്ള മൃഗാശുപത്രിയില്‍ എത്തിക്കുകയോ ചെയ്യും. മറ്റു ചിലരാകട്ടെ കുറേക്കൂടി കാത്തിരിക്കാന്‍ തയ്യാറാകുന്നു.
എന്നാൽ നായകളില്‍ കാണുന്ന ഇത്തരം ചെറിയ ലക്ഷണങ്ങള്‍ പോലും നിസാര പ്രശ്‌നങ്ങളോ ഗുരുതര രോഗങ്ങളുടെ മുന്നറിയിപ്പോ ആകാം. ഇതിൽ ചില ലക്ഷണങ്ങളെ 'അവഗണിക്കാന്‍ പാടില്ലാത്തത് ' എന്ന വിഭാഗത്തില്‍ പെടുത്താവുന്നതാണ്. ഈ വിഭാഗത്തിലുള്ള ലക്ഷണങ്ങള്‍ കാണിച്ചുവെന്ന് കരുതി നായയ്ക്ക് ഗുരുതര രോഗമുണ്ടെന്ന് പറയാന്‍ സാധിക്കില്ലായെങ്കിലും, ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ വെറ്ററിനറി സഹായം തേടുകയും ഗുരുതര പ്രശ്‌നങ്ങില്ലെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട്. ഇപ്രകാരം നിസാരമായി തള്ളിക്കളയാതെ ഉടമകള്‍ കരുതലോടെ സമീപിക്കേണ്ട നായകളിലെ ചില ലക്ഷണങ്ങള്‍ താഴെ പറയുന്നു.
Content Highlights: Recognize critical dog symptoms like breathing difficulty, lethargy, collapse, vomiting, blood in stool/urine, and more.