കളിക്കൂട്ടുകാരില്ല, സംഭാഷണങ്ങളില്ല; സൂക്ഷിക്കണം എഐ ലോകത്ത് വിഹരിക്കുന്ന കൗമാരക്കാരെ

പ്രതീകാത്മകചിത്രം (AI Generated)
പ്രതീകാത്മകചിത്രം (AI Generated)

''ബുദ്ധിയെന്നത് മനുഷ്യന് മാത്രം സവിശേഷമായുള്ള മാന്ത്രിക സിദ്ധിയാണെന്നായിരുന്നു ഇതുവരെ. എന്നാല്‍ ഇപ്പോള്‍ തോന്നുന്നു അതൊരു അടിസ്ഥാനകാര്യം മാത്രമാണെന്ന്.' ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് അലയൊലികള്‍ തീര്‍ക്കുന്ന ചാറ്റ് ജിപിടിയുടെ പിതാവ് സാം ഓള്‍ട്ട്മാന്റെ വാക്കുകളാണിത്. മനുഷ്യന്റെ ബുദ്ധിയെ എന്തിനേറെ സാന്നിദ്ധ്യത്തെ വരെ യന്ത്രങ്ങള്‍ കൈയേറുമോയെന്ന ഭയത്തിലാണ് ലോകം. എന്നാല്‍ അങ്ങനെയല്ലെന്നും മനുഷ്യന്റെ ജീവിതത്തെ എളുപ്പമാക്കാനുള്ള വഴിയാണ് എഐയെന്നും വാദിക്കുന്നവര്‍ ഏറെയുണ്ട്. മനുഷ്യരുടെ ബുദ്ധിയെയും ചിന്താശൈലിയെയും അനുകരിക്കാന്‍ മനുഷ്യന്‍ തന്നെ കംപ്യൂട്ടറുകളെ പരിശീലിപ്പിച്ചെടുക്കുകയാണ് ഇവിടെ. എഐയുടെ സാധ്യതകളെ ഏറെ ആശ്രയിക്കുന്നത് ഇന്നത്തെ കൗമാരക്കാരാണ്. എഐയെ ഒരു സുഹൃത്തിനെപ്പോലെ കരുതുന്ന, ഡിജിറ്റല്‍ അടിമത്തത്തിലേക്ക് വീണുപോയ കുട്ടികള്‍ ധാരാളമുണ്ട്. കുട്ടികളും എഐയുമായുള്ള ഇടപെടലിനെ എങ്ങനെ നിയന്ത്രിക്കണമെന്നറിയാത്ത മുതിര്‍ന്നവരും ധാരാളം. ബ്രിട്ടീഷ് സൈക്കോളജിക്കല്‍ ത്രില്ലര്‍ സീരീസായ അഡോളസന്‍സ് ഓര്‍ക്കുന്നില്ലേ.. ഡിജിറ്റല്‍ ലോകത്തെ കുട്ടികളെയും അവരെന്താണ് അവിടെ നേരിടുന്നതെന്ന് അറിയാത്ത മാതാപിതാക്കളെയും ആ സീരീസ് കൃത്യമായി കാണിച്ചു തരുന്നുണ്ട്.

നമ്മുടെ നാട്ടില്‍ ഇന്റര്‍നെറ്റില്‍നിന്നറിയുന്ന അറിവുകളുമായി ഒരു കൂട്ടം കുട്ടികള്‍ കുതിക്കുമ്പോള്‍ ഒരു വിഭാഗം അവിടെയെത്താനാവാതെ പകച്ചുനില്‍ക്കുന്നുമുണ്ട്. വിദ്യാര്‍ഥികള്‍ക്കിടയില്‍ സാങ്കേതികരംഗം കൊണ്ടുവരുന്ന അറിവുള്ളവനും അറിവില്ലാത്തവനുമെന്ന വിടവ് വളരെ വലുതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് വിദ്യാര്‍ഥികള്‍ക്കിടയില്‍ വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്. അപകര്‍ഷത, ആത്മവിശ്വാസമില്ലായ്മ എന്നിവ നന്നായി പഠിക്കുന്ന കുട്ടികളില്‍പ്പോലും ഇന്നുണ്ടാവുന്നുണ്ട്. ഓപ്പണ്‍ എഐപോലുള്ള സംവിധാനങ്ങള്‍ കുട്ടികളുടെ പഠനത്തെ സഹായിക്കുന്നതിനോടൊപ്പം തെറ്റായരീതിയിലുള്ള ഉപയോഗം അവരെ ബാധിക്കുന്നുമുണ്ട്. പ്രോജക്ട് വര്‍ക്കുകള്‍, ക്രിയേറ്റീവ് വര്‍ക്കുകള്‍ എന്നിവയ്ക്കായി എഐയെ മാത്രം ആശ്രയിച്ചാല്‍ അതവരുടെ പഠനത്തെയും അറിവുകളെയും ബാധിക്കാം. അത്തരം സാങ്കേതികവിദ്യകളെ ആശ്രിക്കാന്‍ കഴിയാത്ത കുട്ടികളെയും അവ ഉപയോഗിക്കുന്നവരെയും ഒരേ രീതിയില്‍ അളക്കുന്ന സംവിധാനമാണ് നമുക്കുള്ളത്.

Content Highlights: Learn how to manage AI`s impact on adolescent development and foster healthy tech habits.

Continue reading